ETV Bharat / sitara

ദയവ് ചെയ്തു ഇങ്ങനെ ഈ സിനിമ കാണരുത്... വ്യാജപതിപ്പുകൾക്കെതിരെ ഓപ്പറേഷന്‍ ജാവ സംവിധായകൻ - operation java director tharun moorthy latest news

ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ ആദ്യം ഒരു പയ്യൻ നവമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്‌തപ്പോൾ അത് റിപ്പോർട്ട്‌ ചെയ്തു നീക്കി. എന്നാൽ, ഇത്തരം സംഭവം ആവർത്തിക്കപ്പെടുകയാണെന്നും കുട്ടികളെ കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കരുതെന്നും തരുൺ മൂർത്തി പറയുന്നു.

തരുൺ മൂർത്തി സിനിമ സംവിധായകൻ വാർത്ത  വ്യാജപതിപ്പുകൾക്കെതിരെ തരുൺ മൂർത്തി വാർത്ത  ഓപ്പറേഷന്‍ ജാവ സംവിധായകൻ വാർത്ത  ഓപ്പറേഷന്‍ ജാവ തരുൺ മൂർത്തി വാർത്ത  വ്യാജപതിപ്പ് സിനിമ ജാവ വാർത്ത  tharun moorthy against fake prints news latest  operation java director tharun moorthy latest news  fake prints operation java news
വ്യാജപതിപ്പുകൾക്കെതിരെ ഓപ്പറേഷന്‍ ജാവ സംവിധായകൻ
author img

By

Published : Mar 15, 2021, 6:28 PM IST

സൈബര്‍ കുറ്റകൃത്യങ്ങളെ പ്രമേയമാക്കി നവാഗത സംവിധായകനായ തരുൺ മൂർത്തി ഒരുക്കിയ ഓപ്പറേഷന്‍ ജാവയ്ക്ക്‌ തിയേറ്ററുകളിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ, ചിത്രത്തിന്‍റെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയുന്നത് എങ്ങനെ എന്ന് വിവരിക്കുന്ന വീഡിയോകൾ കണ്ടപ്പോൾ അത് തനിക്ക് ഒരു തരത്തിൽ ഞെട്ടലായിരുന്നു. ചെറിയ കുട്ടികളെ പോലും ഉപയോഗിച്ച് സിനിമയുടെ വ്യാജ പകർപ്പുകൾ പ്രചരിപ്പിക്കുന്ന പ്രവണതയെയും സംവിധായകൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

  • ഏറെ വിഷമത്തോടെയാണ് ഈ കാര്യം ഞാൻ ഷെയർ ചെയുന്നത്..!! മൂന്നു ദിവസം മുൻപ് ഒരു മലയാളി 10 വയസ്കരന്റെ വ്ലോഗ് പോലെ ഒരു വീഡിയോ...

    Posted by Tharun Moorthy on Monday, 15 March 2021
" class="align-text-top noRightClick twitterSection" data="

ഏറെ വിഷമത്തോടെയാണ് ഈ കാര്യം ഞാൻ ഷെയർ ചെയുന്നത്..!! മൂന്നു ദിവസം മുൻപ് ഒരു മലയാളി 10 വയസ്കരന്റെ വ്ലോഗ് പോലെ ഒരു വീഡിയോ...

Posted by Tharun Moorthy on Monday, 15 March 2021
">

ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ ആദ്യം ഒരു പയ്യൻ നവമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്‌തപ്പോൾ അത് റിപ്പോർട്ട്‌ ചെയ്തു നീക്കി. എന്നാൽ, പിന്നീടും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്നും തരുൺ മൂർത്തി പോസ്റ്റിൽ വിശദീകരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ തിയേറ്ററിൽ തന്നെ സിനിമ കാണണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാൽ, തിയേറ്റർ പ്രിന്‍റ് കണ്ട് നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്. ടെലിവിഷനിലോ ഒടിടി പ്ലാറ്റ്‌ഫോമിലോ ഓപ്പറേഷൻ ജാവ പ്രദർശനത്തിന് എത്തുമെന്നും സംവിധായകൻ പറഞ്ഞു.

"ഏറെ വിഷമത്തോടെയാണ് ഈ കാര്യം ഞാൻ ഷെയർ ചെയുന്നത്..!! മൂന്നു ദിവസം മുമ്പ് ഒരു മലയാളി 10 വയസുകാരന്‍റെ വ്ളോഗ് പോലെ ഒരു വീഡിയോ ആണ് ആദ്യം ശ്രദ്ധയിൽ പെടുന്നത്. ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയുന്നത് എങ്ങനെയെന്ന് പറഞ്ഞു ആ പയ്യൻ നിന്ന് വിവരിക്കുന്നു, ആരോ വലിയ അണ്ണന്മാർ ഷൂട്ട്‌ ചെയുന്നതാണ്, അവർ തന്നെയാകണം യൂട്യൂബിൽ അപ്‌ലോഡ് ചെയുന്നതും. കണ്ടപ്പോ ഒരു ഒരു തരം ഞെട്ടൽ ആയിരുന്നു,

10 വയസുകാരൻ പയ്യനെ വെറുതെ ഉപദ്രവിക്കണ്ട എന്ന് കരുതി ഞങ്ങൾ അത് യൂട്യൂബിൽ റിപ്പോർട്ട്‌ ചെയ്തു നീക്കി.. പക്ഷെ ഇന്ന് വീണ്ടും മറ്റൊരു പത്തു വയസുകാരൻ യൂട്യൂബിൽ ഓപ്പറേഷൻ ജാവ ടെലഗ്രാമിൽ നിന്നും ഡൗൺലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു വ്ളോഗ് വന്ന് തുടങ്ങി.

ഇത് എന്ത് തരം വ്യവസായമാണ്??..!! ടെലഗ്രാമിൽ പടം വന്നു, റോക്കഴ്‌സിൽ പടം വന്നു എന്നൊക്കെ പറഞ്ഞു എനിക്ക് സിനിമ സ്നേഹികൾ മെസേജുകൾ അയക്കാറുണ്ട്, അപ്പോ തന്നെ നമ്മൾ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയുന്നുമുണ്ട്!!

എന്‍റെ അപേക്ഷ ഇതാണ്. ഈ മോശം പ്രിന്‍റ് കാണാൻ വേണ്ടി നിങ്ങൾ ഈ വിലപ്പെട്ട എംബിയും സമയവും കളയല്ലേ...!! ജാവ ഒടിടിയിലും ചാനലുകളിലും വരുന്നുണ്ട്. തിയേറ്ററിൽ വന്ന് കാണണം എന്ന് ഞങ്ങൾ വാശി പിടിക്കുന്നില്ല.. വാശി പിടിച്ചിട്ട് ഈ സാഹചര്യത്തിൽ കാര്യവും ഇല്ല, ദയവ് ചെയ്തു ഇങ്ങനെ ഈ സിനിമ കാണരുത്, നിങ്ങൾ ഓരോ ആളുകൾ കാണുന്നില്ല എന്ന് വിചാരിക്കുന്നിടത് തിരുന്ന പ്രശ്‌നമേ ഉള്ളു ഇത്... ഇപ്പോഴും ടെലെഗ്രാമിൽ നിന്നും പടം കണ്ട് അഭിപ്രായങ്ങൾ വിളിച്ചു പറയുന്ന ആളുകൾ ഉള്ള നാട് ആണ്.. ലാസ്റ്റ് ദിവസവും വാ തോരാതെ അഭിപ്രായങ്ങൾ പറഞ്ഞ അള്ളോട് എവിടെയാ കണ്ടത് എന്ന് ചോദിച്ചപ്പോ ടെലഗ്രാമിൽ എന്ന് ഒരു ഉളുപ്പും ഇല്ലാതെ തഗ് അടിച്ച അനുഭവം ഉണ്ടായിട്ടുണ്ട്.

സിനിമ വ്യവസായത്തിന്‍റെ കണക്കും, നഷ്ടവും, ലാഭവും ഒന്നും പറയുന്നില്ല, പറഞ്ഞാൽ അത് ആർക്കും മനസിലാക്കുകയും ഇല്ല..പക്ഷെ... ജാവയുടെ ക്രീയേറ്റീവ് ഹെഡ് എന്ന നിലയിൽ ജാവയുടെ തീയേറ്റർ പ്രിന്‍റ് കാണാൻ നിങ്ങൾ തീരുമാനിക്കുന്ന ഇടതാണ് എന്‍റെ സങ്കടം. അങ്ങനെ നിങ്ങൾ ജാവ കാണരുത്, കണ്ടില്ല എങ്കിൽ കണ്ടില്ലന്നെ ഉള്ളു,ഒരു സങ്കടവും ഇല്ല കണ്ടില്ല എങ്കിൽ.. അതുപോലെ.. ദയവ് ചെയ്ത് ചെയുന്നത് എന്താണ് എന്ന് അറിയാതെ കുഞ്ഞുങ്ങളെ ഇത് പൊലുള്ള ക്രൈം കളിൽ ഉപയോഗിക്കരുത്," തരുൺ മൂർത്തി ഫേസ്‌ബുക്കിൽ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.