തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ വിയോഗം മലയാള സിനിമക്ക് പകരം വെക്കാനാവാത്ത നഷ്ടം തന്നെയാണ്. അപ്രതീക്ഷിതമായി വിടവാങ്ങിയ കലാകാരന് പറയാൻ ഇനിയും കുറേ സൂപ്പർഹിറ്റുകളുണ്ടായിരുന്നു. ന്യൂഡൽഹിയും ആകാശദൂതും രാജാവിന്‍റെ മകനും അങ്ങനെ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സമവാക്യമായിരുന്ന ഡൈന്നിസ് ജോസഫിനെ അനുസ്മരിച്ച് ഒമർ ലുലു പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഒരു നൊമ്പരമായി മാറുകയാണ്.
ബാബു ആന്‍റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിന്‍റെ കഥാകാരൻ ഡെന്നിസ് ജോസഫായിരുന്നു. സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകവും തിരക്കഥാകൃത്തിന്‍റെ ടൈറ്റിലിൽ ഡെന്നിസ് ജോസഫിന്‍റെ പേരുണ്ടെന്നത് തന്നെ. എന്നാൽ, സിനിമ പൂർത്തിയാകുന്നതിന് മുമ്പ് ആ മഹാപ്രതിഭ കൺമറഞ്ഞു.
-
Posted by Omar Lulu on Tuesday, 11 May 2021
Posted by Omar Lulu on Tuesday, 11 May 2021
Posted by Omar Lulu on Tuesday, 11 May 2021