മനു അശോകന്‍ സംവിധാനം ചെയ്‌ത കാണെക്കാണെ എന്ന ചിത്രം അടുത്തിടെയാണ് ഒടിടി റിലീസായി പ്രദർശനത്തിനെത്തിയത്. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്‌മി, ശ്രുതി രാമചന്ദ്രൻ എന്നിവർ മുഖ്യതാരങ്ങളായ ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്.
എന്നാൽ, സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറിച്ചാണ് എഴുത്തുകാരൻ എൻ.എസ് മാധവൻ ചോദിക്കുന്നത്. കാണെക്കാണെ വിവാഹേതരബന്ധത്തെ നോർമലൈസ് ചെയ്യുന്നുണ്ടോ എന്നായിരുന്നു എൻ.എസ് മാധവന്‍റെ ട്വീറ്റ്.
-
Does #Kaanekkaane normalise adultery? Answer is: it’s complicated. 🤷♀️
— N.S. Madhavan (@NSMlive) September 28, 2021 " class="align-text-top noRightClick twitterSection" data="
">Does #Kaanekkaane normalise adultery? Answer is: it’s complicated. 🤷♀️
— N.S. Madhavan (@NSMlive) September 28, 2021Does #Kaanekkaane normalise adultery? Answer is: it’s complicated. 🤷♀️
— N.S. Madhavan (@NSMlive) September 28, 2021
Also Read: 'സ്വന്തം നന്മക്കായി ഒരൽപ്പം സ്വാർഥതയെന്നത് എല്ലാം മാറ്റിമറിച്ചു' ; അനുഭവം പങ്കുവച്ച് ലിസേൽ ഡിസൂസ
'അവിഹിത ബന്ധങ്ങളെ നോര്‍മലൈസ് ചെയ്യുന്നുണ്ടോ? ഉത്തരമിതാണ്– അത് സങ്കീര്‍ണമാണ്,' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. വിലയിരുത്താനും കമന്‍റും ചെയ്യാനും എളുപ്പമാണല്ലോ എന്ന ട്വീറ്റിന് താഴെ വന്ന പ്രതികരണത്തിന് താൻ കമന്‍റ് ചെയ്‌തതല്ല, ആശ്ചര്യപ്പെടുകയായിരുന്നുവെന്നും എന്‍.എസ്. മാധവന്‍ വ്യക്തമാക്കി.