ചെന്നൈ: കൊവിഡ് ഭീതയിൽ രാജ്യം അതീവ ജാഗ്രതയിൽ തുടരുമ്പോൾ മതപരമായ ചടങ്ങുകളിലും ആരാധനാലയങ്ങളിലും ഒത്തുചേരുന്നത് കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുമെന്ന് സംഗീത ഇതിഹാസം എ.ആർ റഹ്‌മാൻ. വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന നിയന്ത്രണങ്ങൾ പാലിക്കണമെന്നും എല്ലാവരും സാമൂഹിക അകലം പാലിച്ച് സ്വയം ഒറ്റപ്പെട്ട് ജീവിക്കാൻ തയ്യാറാകണമെന്നും റഹ്‌മാൻ പറഞ്ഞു. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസിലെ തബ്‌ലീഗ് സമ്മേളനം വഴി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചിരുന്നു. ഇത്തരത്തിലുള്ള ചടങ്ങുകൾ വൈറസ് വ്യാപനം വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് എ.ആർ റഹ്മാൻ വ്യക്തമാക്കി.
-
This message is to thank the doctors, nurses and all the staff working in hospitals and clinics all around India, for their bravery and selflessness... pic.twitter.com/fjBOzKfqjy
— A.R.Rahman (@arrahman) April 1, 2020 " class="align-text-top noRightClick twitterSection" data="
">This message is to thank the doctors, nurses and all the staff working in hospitals and clinics all around India, for their bravery and selflessness... pic.twitter.com/fjBOzKfqjy
— A.R.Rahman (@arrahman) April 1, 2020This message is to thank the doctors, nurses and all the staff working in hospitals and clinics all around India, for their bravery and selflessness... pic.twitter.com/fjBOzKfqjy
— A.R.Rahman (@arrahman) April 1, 2020
വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കരുത്. സഹജീവികൾക്ക് ദോഷം വരുത്താൻ ശ്രമിക്കരുത്. നിങ്ങൾക്ക് വൈറസ് ബാധയുണ്ടെന്ന യാതൊരു മുന്നറിയിപ്പും രോഗം സൂചിപ്പിക്കില്ല. അതിനർത്ഥം നിങ്ങൾക്ക് കൊവിഡില്ല എന്നായിരിക്കില്ല. ഇത് വ്യാജപ്രചരണങ്ങൾക്കുള്ള സമയവുമല്ല. ദൈവം ഓരോരുത്തരുടെയും ഹൃദയത്തിനുള്ളിലാണെന്നും മതചടങ്ങുകളിൽ പങ്കെടുക്കുന്നത് സ്ഥിതിഗതികളെ താറുമാറാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കുറച്ച് ആഴ്‌ചകൾ ഗവൺമെന്‍റിന്‍റെ നിർദേശം അനുസരിച്ച് വീട്ടിനുള്ളിൽ കഴിയുകയാണെങ്കിൽ കൂടുതൽ വർഷങ്ങൾ നിങ്ങളുടെ ജീവിതത്തിലുണ്ടാകുമെന്നും എ.ആർ റഹ്മാന്‍ കൂട്ടിച്ചേർത്തു. കൂടാതെ, ആരോഗ്യമേഖലയിൽ അശ്രാന്ത പരിശ്രമം നടത്തുന്ന പ്രവർത്തകർക്കും എ.ആർ റഹ്‌മാൻ നന്ദി പറഞ്ഞു.