ETV Bharat / sitara

ഞമ്മടെ മൽപ്പൊറത്തിന്‍റെ പാട്ട്: സിതാരയുടെ ശബ്‌ദത്തിൽ മലപ്പുറത്തുകാരുടെ മറുപടി

author img

By

Published : Jul 9, 2020, 12:35 PM IST

Updated : Jul 9, 2020, 2:36 PM IST

ആന ചെരിഞ്ഞ സംഭവത്തിന് പിന്നാലെ മലപ്പുറത്തിന് എതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് ആസ്വാദകർ 'ഉന്തും പന്തും പിരാന്തും' വീഡിയോ ഗാനത്തെ സ്വീകരിക്കുന്നത്.

ഞമ്മടെ മൽപ്പൊറത്തിന്‍റെ പാട്ട്  സിതാര  മലപ്പുറത്തുകാരുടെ മറുപടി  മലപ്പുറം ഗാനം  സാദിഖ് പന്തല്ലൂർ  ഉന്തും പന്തും പിരാന്തും  സിതാര കൃഷ്ണകുമാർ  Njammade Malppurathinte paattu  sithara singer  Malappuram song  Sadique Pandallur  unthum panthum piraathum
ഉന്തും പന്തും പിരാന്തും

മലപ്പുറം: മലപ്പുറത്തെ അവഹേളിച്ചതിന് മറുപടിയായിരുന്നു സിതാരയുടെ ശബ്‌ദത്തിലൂടെ സാദിഖ് പന്തല്ലൂർ ഒരുക്കിയ 'ഉന്തും പന്തും പിരാന്തും' വീഡിയോ ഗാനം. മലപ്പുറത്തിന്‍റെ പ്രൗഢിയും വർത്തമാനവും പറയുന്ന ഗാനം നവമാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രശസ്‌ത പിന്നണി ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ച ഗാനത്തിന്‍റെ എല്ലാ വരികളിലും ഒരു മലപ്പുറം ടെച്ചുണ്ട്. ഉന്തും പന്തും പിരാന്തും ചിട്ടപ്പെടുത്തിയ സാദിഖ് പന്തല്ലൂർ ഗാനത്തിന്‍റെ ആലാപനത്തിലും പങ്കുചേരുന്നു.

സാദിഖ് പന്തല്ലൂർ സംഗീതമൊരുക്കി സിതാര ആലപിച്ച 'ഉന്തും പന്തും പിരാന്തും' മലപ്പുറത്തിന്‍റെ പ്രൗഢിയും സാംസ്‌കാരിതയും അവതരിപ്പിക്കുന്നു

ജൂലൈ ഒന്നിന് റിലീസ് ചെയ്‌ത് ദിവസങ്ങൾക്കകം തന്നെ ട്രെന്‍റായി മാറിയ 'ഉന്തും പന്തും പിരാന്തി'ന്‍റെ രചന നവാസ് പൂന്തോട്ടമാണ്. മലപ്പുറത്തിന്‍റെ കിസ പറയുന്നതിനൊപ്പം സമകാലിക വിഷയങ്ങളും ആൽബത്തിൽ ഉൾപ്പെടുത്തിയിരിയിട്ടുണ്ട്. കാൽപന്തുകളിയുടെ മെക്കയായ മലപ്പുറത്തിന്‍റെ ദൃശ്യഭംഗിയും സാംസ്‌കാരിക കേന്ദ്രങ്ങളും സലീം പുള്ളിക്കൽ മനോഹരമായ ഫ്രെയിമുകളിലൂടെ അവതരിപ്പിക്കുന്നു. മലപ്പുറത്തിന് എതിരെയുള്ള കുപ്രചാരണങ്ങൾക്ക് മറുപടി നൽകാൻ, നാടിന്‍റെ നന്മയും പെരുമയും ചരിത്രവും ഈണമാക്കിയ സാദിഖിനും സംഘത്തിനും മലപ്പുറത്തുകാരിൽ നിന്ന് മാത്രമല്ല, മലപ്പുറത്തെ അറിയുന്ന എല്ലാവരിൽ നിന്നും പ്രശംസ ലഭിക്കുന്നു.

Last Updated : Jul 9, 2020, 2:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.