ETV Bharat / sitara

കള സാറേ.. സാറ് സൈത്താനാണെങ്കി നമ്മ ഇബ്‌ലീസ്... തുറമുഖം ടീസറെത്തി - thuramukham nivin pauly rajeev ravi news

രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിവിന്‍ പോളി, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, നിമിഷ സജയന്‍ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.

തുറമുഖം ടീസർ നിവിൻ പോളി വാർത്ത  തുറമുഖം ടീസർ രാജീവ് രവി സിനിമ വാർത്ത  നമ്മ ഇബ്‌ലീസ് നിവിൻ പോളി വാർത്ത  thuramukham teaser out latest  thuramukham nivin pauly rajeev ravi news  nivin pauly thuramukham latest news
തുറമുഖം ടീസറെത്തി
author img

By

Published : May 13, 2021, 11:45 AM IST

"പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ?..." ഇന്ന് റിലീസ് ചെയ്യാനിരുന്ന രാജീവ് രവി ചിത്രം തുറമുഖം കൊവിഡ് വീണ്ടും രൂക്ഷമായതോടെ പ്രദർശനത്തിനെത്തിയില്ല. എന്നാൽ, റമദാൻ സമ്മാനമായി അണിയറപ്രവർത്തകർ ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടു.

  • " class="align-text-top noRightClick twitterSection" data="">

നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

More Read: മെയ്‌ദിനാഭിവാദ്യങ്ങളുമായി നിവിൻ പോളിയുടെ 'തുറമുഖം'

സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം പുറത്തിറങ്ങിയ ആദ്യ പോസ്റ്ററും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. ഇയ്യോബിന്‍റെ പുസ്തകം എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്‍റെയും കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. ബി അജിത്കുമാര്‍ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ രാജീവ് രവി തന്നെയാണ്. മട്ടാഞ്ചേരി തുറമുഖത്തിലെ തൊഴിലാളികളുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന തുറമുഖം മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്നു. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.