പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രമാണ് കനകം കാമിനി കലഹം ( ക.കാ.ക ). ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ സംവിധാന രംഗത്തേയ്ക്ക് എത്തിയ രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്ക്ക് പുറമേ ഗ്രേസ് ആന്‍റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ജൂലൈ 16ന് പുറത്തിറക്കിയ ചിത്രത്തിന്‍റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മലയാള സിനിമയില്‍ സമീപ കാലത്തൊന്നും പരീക്ഷിച്ചിട്ടില്ലാത്ത അബ്സേഡ് ഹ്യൂമറിലാണ് ചിത്രം ഒരുങ്ങുന്നത്. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളി കോമഡി വേഷം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് കനകം കാമിനി കലഹം.
ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. നിവിന്‍ പോളിയുടെ പോളി ജൂനിയേഴ്‌സ് പിക്‌ചേഴ്‌സ് നിര്‍മിച്ച ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
Also read: ചിരിയുടെ മാലപ്പടം തീർക്കാൻ നിവിൻ പോളി; കോമഡി ഉറപ്പ് നൽകി കനകം കാമിനി കലഹം ടീസർ
തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നിവിന്‍ പോളിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേള്‍ഡ് പ്രീമിയറായെത്തുന്ന ആദ്യ മലയാളം ചിത്രം കൂടിയാണ് കനകം കാമിനി കലഹം. അതേസമയം, ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
'രതീഷ് എന്നോട് സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഈ കോവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ഇതെന്നാണ്. ക.കാ.ക. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും,' നിവിന്‍ പോളി പറഞ്ഞു. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്‍റര്‍ടെയിനറായിരിക്കും ചിത്രമെന്നും താരം കൂട്ടിച്ചേര്‍ത്തു.
വിനോദ് ഇല്ലംപള്ളിയാണ് മുഴുനീള കോമഡി എന്‍റര്‍ടെയിനര്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണം. മനോജ് കണ്ണോത്താണ് എഡിറ്റിങ്.