ബോളിവുഡ് സൂപ്പര്‍ ഹിറ്റായ സിനിമയാണ് ആയുഷ്മാന്‍ ഖുറാന, തബു എന്നിവര്‍ പ്രധാന താരങ്ങളായ അന്ധാദുന്‍. സിനിമ വിജയമായതോടെ മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ റീമേക്ക് പ്രഖ്യാപിക്കപ്പെടുകയും ചെയ്‌തു. അന്ധാദുന്നിന്‍റെ തെലുങ്ക് റീമേക്കിന്‍റെ റിലീസിങ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. നിധിന്‍, തമന്ന ഭാട്ടിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ജൂണ്‍ 11ന് തിയേറ്ററുകളിലെത്തും. മെർലപക ഗാന്ധി സംവിധാനം ചെയ്‌ത ചിത്രം ശ്രേഷ്ഠ് മൂവീസാണ് നിർമിച്ചിരിക്കുന്നത്. 2018ലാണ് അന്ധാദുന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. തമന്നയുടെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് സിനിമയുടെ റിലീസിങ് തിയ്യതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
-
Youth🌟 @actor_nithiin is all set to Amaze you with his Never Before Avatar 😎#Nithiin30 to have Grand Release WW on June 11th 2021 🎹@SreshthMovies #ProdNo6💥@tamannaahspeaks @NabhaNatesh @MerlapakaG #SudhakarReddy #NikithaReddy #RajKumarAkella @mahathi_sagar @MukhiSree pic.twitter.com/vmGnDH49UB
— Tamannaah Bhatia (@tamannaahspeaks) February 19, 2021 " class="align-text-top noRightClick twitterSection" data="
">Youth🌟 @actor_nithiin is all set to Amaze you with his Never Before Avatar 😎#Nithiin30 to have Grand Release WW on June 11th 2021 🎹@SreshthMovies #ProdNo6💥@tamannaahspeaks @NabhaNatesh @MerlapakaG #SudhakarReddy #NikithaReddy #RajKumarAkella @mahathi_sagar @MukhiSree pic.twitter.com/vmGnDH49UB
— Tamannaah Bhatia (@tamannaahspeaks) February 19, 2021Youth🌟 @actor_nithiin is all set to Amaze you with his Never Before Avatar 😎#Nithiin30 to have Grand Release WW on June 11th 2021 🎹@SreshthMovies #ProdNo6💥@tamannaahspeaks @NabhaNatesh @MerlapakaG #SudhakarReddy #NikithaReddy #RajKumarAkella @mahathi_sagar @MukhiSree pic.twitter.com/vmGnDH49UB
— Tamannaah Bhatia (@tamannaahspeaks) February 19, 2021
2020 ഫെബ്രുവരി 24 ആണ് തെലുങ്ക് റീമേക്കിന്‍റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് കൊവിഡ് മൂലം ഷൂട്ടിങ് നിര്‍ത്തിവെച്ചു. ബോളിവുഡ് അന്ധാദുന്‍ സംവിധാനം ചെയ്‌തത് ശ്രീറാം രാഘവനായിരുന്നു. അന്ധനായി അഭിനയിക്കുന്ന പിയാനിസ്റ്റിന്‍റെ വേഷത്തിലാണ് നിതിന്‍ ചിത്രത്തില്‍ എത്തുന്നത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും അന്ധാദുന്നിന് റീമേക്ക് ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജാണ് സിനിമയില്‍ നായകന്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പൃഥ്വിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.