മലയാളം കാത്തിരിക്കുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ ഡിജിറ്റൽ പ്രീമിയർ അവകാശം നെറ്റ്‌ഫ്ലിക്‌സ് സ്വന്തമാക്കിയിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലുമാണ് റിലീസിനെത്തുന്നത്.
എന്നാൽ, സിനിമ തിയേറ്ററുകളിലൂടെ തന്നെ പുറത്തിറങ്ങുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്. തിയേറ്ററുകൾ തുറക്കുന്നത് പ്രതിസന്ധിയിൽ തുടരുന്ന പശ്ചാത്തലത്തിൽ മിന്നൽ മുരളി ഒടിടി റിലീസായി എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചിത്രത്തിന്‍റെ റിലീസ് തിയതി തിങ്കളാഴ്‌ച പുറത്തുവിടുമെന്നും സൂചനയുണ്ട്.
-
We're hoping today goes by fast because tomorrow is going to go by faster 👀🌪️
— Netflix India (@NetflixIndia) September 5, 2021 " class="align-text-top noRightClick twitterSection" data="
Stay tuned.
">We're hoping today goes by fast because tomorrow is going to go by faster 👀🌪️
— Netflix India (@NetflixIndia) September 5, 2021
Stay tuned.We're hoping today goes by fast because tomorrow is going to go by faster 👀🌪️
— Netflix India (@NetflixIndia) September 5, 2021
Stay tuned.
നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യയുടെ പുതിയ ട്വീറ്റാണ് മിന്നൽ മുരളിയുടെ റിലീസിനെ പറ്റിയുള്ള പ്രചാരണങ്ങൾക്ക് ആധാരം. 'ഇന്നത്തെ ദിവസം എളുപ്പത്തില്‍ പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം നാളെ ഇതിലും എളുപ്പത്തില്‍ കടന്നുപോകും' എന്ന് കുറിച്ചുകൊണ്ട് മിന്നലിനെ സൂചിപ്പിക്കുന്ന ഇമോജിയും നെറ്റ്‌ഫ്ലിക്‌സ് ട്വീറ്റിൽ ചേർത്തിട്ടുണ്ട്.
More Read: നീണ്ട 19 മാസങ്ങളും മൂന്ന് ദിവസവും; കാത്തിരിപ്പിനൊടുവിൽ മിന്നൽ മുരളിക്ക് പാക്കപ്പ്
ട്വീറ്റിന് താഴെ മിന്നൽ മുരളിയുടെ പോസ്റ്ററുകൾ പങ്കുവച്ചുകൊണ്ട് ആരാധകരും എത്തി. സിനിമയുടെ ട്രെയിലർ സെപ്‌തംബർ 10ന് റിലീസ് ചെയ്യുമെന്നും ചിത്രം അധികം വൈകാതെ തന്നെ പ്രദർശനത്തിനെത്തുമെന്നാണ് സൂചന.
ഗോദ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. തമിഴിൽ ചിത്രം ഇതേ പേരിൽ പുറത്തിറങ്ങും. തെലുങ്കിൽ മെരുപ്പ് മുരളിയെന്നും കന്നഡയിൽ മിഞ്ചു മുരളിയെന്നും ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നുമാണ് പേര്.
അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്, ജിഗതർതണ്ട ഫെയിം ഗുരു സോമസുന്ദരം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് മിന്നൽ മുരളി നിർമിക്കുന്നത്.