ഏറെ ജനപ്രിയമായ നെറ്റ്ഫ്ലിക്‌സ് വെബ് സീരിസാണ് ഡാര്‍ക്ക്. ജർമൻ ഭാഷയിലെ ആദ്യ നെറ്റ്ഫ്ലിക്‌സ് ഒറിജിനൽ പരമ്പരയായിരുന്നു ഡാര്‍ക്ക്. ജർമ്മൻ സീരിസ് മേക്കേഴ്‌സും ദമ്പതികളുമായ ബാരൻ ബോ ഒഡാർ, യാൻജെ ഫ്രീസ് എന്നിവർ ചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചത്. ഇപ്പോള്‍ പുതിയ നെറ്റ്ഫ്‌ളിക്‌സ് സീരിസുമായി ഈ കൂട്ടുകെട്ട് വീണ്ടും എത്തുകയാണ്.
1899 എന്നാണ് പേരിട്ടിരിക്കുന്നത്. ഹിസ്റ്റോറിക്കല്‍ ഹൊറര്‍ സീരിസാണ് 1899. എമിലി ബീച്ചമാണ് നായിക. ക്രൂയല്ല, ദി പർസ്യൂട്ട് ഓഫ് ലവ്, ഇന്‍ ടു ദി ബാഡ്‌ലാന്‍റ്സ് എന്നീ ചലച്ചിത്രങ്ങളിലൂടെയും നിരവധി സീരിസുകളിലൂടെയും ജനശ്രദ്ധ നേടിയ നടിയാണ് എമിലി. 2019ൽ കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിയായി എമിലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1899 സീരിസിന്‍റെ ചിത്രീകരണം 2021ൽ ആരംഭിക്കും.