അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്കെത്തിയ അപ്പാനി ശരത്ത് ആദ്യമായി നായകനാകുന്ന പുതിയ ചിത്രം ലൗ എഫ്എമ്മിലെ ആദ്യഗാനം പുറത്തിറങ്ങി. 'നീ എന്‍ നെഞ്ചില്‍ പൂത്ത മുല്ല' എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബാലതാരമായി മലയാള സിനിമയിലെത്തിയ ജാനകിയാണ് ചിത്രത്തില്‍ നായികയാകുന്നത്. ഇരുവരും തമ്മിലുള്ള പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. വിജയ് യേശുദാസും ശ്വേത മോഹനും ആലപിച്ച ഗാനത്തിന് കൈതപ്രം വിശ്വനാഥനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ശ്രീദേവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ടിറ്റോ വില്‍സന്‍, മാളവിക മേനോന്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. സാജു കൊടിയനും പി.ജിംഷാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. നിര്‍മാണം ബെന്‍സി പ്രൊഡക്ഷന്‍സ്. ചിത്രം ജനുവരി 24ന് തീയേറ്ററുകളിലെത്തും.