ETV Bharat / sitara

ബോളിവുഡ് പോലെ മലയാളത്തിലും; തുറന്നു പറഞ്ഞ് നടൻ നീരജ് മാധവ് - kangana ranaut

വളർന്നു വരുന്ന പുതിയ താരങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ മലയാളസിനിമയിൽ ഉണ്ടെന്നും അവിടെ കഴിവല്ല, കൈകാര്യമാണ് ആവശ്യമായി വരുന്നതെന്നും നീരജ് തുറന്നു പറഞ്ഞു. സംവരണം ഒഴിവാക്കി തുല്യ അവസരങ്ങൾ നൽകണമെന്നും നീരജ് വ്യക്തമാക്കി.

neeraj  സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം  യുവതാരം നീരജ് മാധവ്  മലയാള സിനിമ  ബോളിവുഡിലെ സ്വജനപക്ഷം  Malayalam film industry's dark plays  Neeraj Madhav sushant singh  kangana ranaut  നീരജ് മാധവ്
നീരജ് മാധവ്
author img

By

Published : Jun 16, 2020, 5:42 PM IST

സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം വെറും വിഷാദരോഗത്തിന്‍റെ ഫലമല്ലെന്നും അതിന് പിന്നിൽ ബോളിവുഡിലെ സ്വജനപക്ഷപാതമാണെന്നും വെളിപ്പെടുത്തി കങ്കണ റണാവത്ത്, വിവേക് ഒബ്രോയ്, ശേഖർ കപൂർ തുടങ്ങി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ബോളിവുഡിനെ ഒരു കൂട്ടർ കൈയടക്കി വച്ചിരിക്കുന്നത് പോലെ മലയാളം സിനിമയിലും തഴയലുകളും പാരമ്പര്യത്തിന്‍റെ മേൽക്കോയ്‌മയും നിലനിൽക്കുന്നുവെന്ന് തുറന്നു പറയുകയാണ് യുവനടൻ നീരജ് മാധവ്. വളർന്നു വരുന്ന പുതിയ താരങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ മലയാളസിനിമയിൽ ഉണ്ടെന്നും അവിടെ കഴിവല്ല, കൈകാര്യമാണ് ആവശ്യമായി വരുന്നതെന്നും നീരജ് പറഞ്ഞു. തന്നെ ചിച്ചോറെ സിനിമയിലേക്ക് തെരഞ്ഞെടുത്തിരുന്നുവെന്നും അന്ന് ആ സിനിമ ചെയ്യാൻ കഴിഞ്ഞെങ്കിൽ സുശാന്തിനെ അടുത്തറിയാൻ സാധിക്കുമായിരുന്നു എന്നും താരം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

  • " class="align-text-top noRightClick twitterSection" data="">

"സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട്, ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്, “അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.” അന്നതിന്‍റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, ആറ് വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത്‌ ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്‍റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്. പല സിനിമാ സെറ്റുകളിലും ഇപ്പോഴും നിലനിൽക്കുന്ന ഒരു ഹൈറാർക്കി സമ്പ്രദായമുണ്ട്. സീനിയർ നടന്മാർക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേർതിരിവ്. ചായ പേപ്പർ ഗ്ലാസിൽ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്നം. കാലിന്മേൽ കാല് കേറ്റി വച്ചിരുന്നാൽ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാൽ അഹങ്കാരം, സ്‌ക്രിപ്റ്റിൽ അഭിപ്രായം പറഞ്ഞാൽ ഇടപെടൽ. നമ്മൾ കാഷ്വൽ ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടും. എക്‌സ്‌ട്രീമ്‌ലി ജഡ്‌ജ്‌മെന്‍റൽ ആയിട്ടുള്ള ഒരു പറ്റം കൂട്ടർ."

പുതിയ തലമുറയുടെ സ്വഭാവ ഗുണങ്ങൾ അളന്നുകൊണ്ട് വളർന്നു വരുന്നവനെ എങ്ങനെ തഴയാമെന്ന് ഒരു കൂട്ടർ ചിന്തിക്കാറുണ്ട് എന്നും നീരജ് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. "വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിൻ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങൾ അളക്കലാണ്, എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്‍റെ മാനദണ്ഡം. വിധേയത്വം, സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടിൽ പോവുക. എന്നാൽ നിങ്ങളെ അടുത്ത പടത്തിൽ വിളിക്കും. ഒരു പക്ഷെ പ്രായത്തിന്‍റെ അപക്വതയിൽ അൽപം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല 'സിനിമക്കാരുടെയും' ഗുഡ് ബുക്‌സിൽ ഞാൻ കേറിപറ്റിയിട്ടില്ല. അല്പം ഡിമാൻഡിങ് ആയതിന്‍റെ പേരിൽ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാൻ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്നവുമാണ് എന്നിരിക്കെ, സിനിമയിൽ മുന്നേറാൻ നമ്മൾക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാൻ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു ഷോ ബിസിനസ് കൂടിയാണ്, അപ്പോൾ കൂടുതൽ ശമ്പളം മേടിക്കുന്നവർ ആണ് താരങ്ങൾ. നായികയുടെ ഹെയർഡ്രസിന്‍റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു വലിയ അധ്വാനമുണ്ട്. എന്നാൽ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാൽ സിനിമയിൽ കലാകാരന്‍റെ കഴിവല്ല, കൈകാര്യമാണ് അവന്‍റെ ഭാവി നിർണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാൻ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കിൽ പിന്നെ സേഫ് ആണ്." ബോളിവുഡിൽ മാത്രമല്ല മലയാളം ഉൾപ്പെടുന്ന ചലച്ചിത്രമേഖലയിലും സ്വജനപക്ഷപാതമുണ്ടെന്ന് നീരജ് വെളിപ്പെടുത്തി.

"ആദ്യകാലത്തെ കോമഡി വേഷങ്ങളിൽ നിന്ന് ചുവട് മാറ്റാൻ ശ്രമിച്ചപ്പോൾ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. സാറ്റലൈറ്റ് വാല്യു മുതൽ സിനിമയ്ക്കു നല്ല തിയറ്ററുകൾ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങൾ നായകന്‍റെ തലയിലാണ്. ഇതെല്ലാം ചെയ്ത്‌ പടം തീയറ്ററിൽ എത്തിച്ചാൽ നിങ്ങളിൽ എത്ര പേര് ആദ്യവാരം പോയിക്കാണും? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം എബോവ് ആവറേജ് ആയാലും പോരാ, എക്‌സപ്‌ഷണൽ ആണേൽ ഞങ്ങൾ വിജയിപ്പിക്കാം. അല്ലേൽ വിമർശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകൾ പോലും ഇക്കൂട്ടർ വിജയിപ്പിക്കുന്നില്ലേ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തിൽ എന്താണ് ഇത്ര കാർക്കശ്യം? ആരോട് പറയാൻ..."

തന്‍റെ ഫേസ്‌ബുക്ക് കുറിപ്പിന് പ്രേരണയായത് സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി നടി കങ്കണാ റണാവത്തിന്‍റെ തുറന്നടിച്ച പ്രതികരണമാണെന്ന് നീരജ് പറഞ്ഞു. ഇത്രയും ചെറിയ നമ്മുടെ സിനിമാലോകത്ത് പിടിച്ചു നിൽക്കാൻ പാടാണെങ്കിൽ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കുമെന്നും നീരജ് വ്യക്തമാക്കി. "ഫാമിലി മാനു വേണ്ടി(അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം )മുംബൈയിൽ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകൻ നിതെഷ്‌ തിവാരി ചിച്ചോറെയിൽ അഭിനയിക്കാൻ വിളിക്കുന്നത്, സ്ക്രീൻ ടെസ്റ്റും മേക്ക് അപ്പ് ചർച്ചയും എല്ലാം കഴിഞ്ഞു ജോയിൻ ചെയ്യാൻ ഇരിക്കെയാണ് ഡേറ്റ് ക്ലാഷ് മൂലം അത് കൈവിട്ടു പോയത്, അതിൽ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയിൽ അഭിനയിച്ചിരുന്നേൽ ഒരു പക്ഷെ സുശാന്ത് സിംഗ് എന്ന വ്യക്തിത്വത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചേനെ, സിനിമയിൽ ഗോഡ്‌ഫാദർ ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്നവും ഒരുപാട് റിലേറ്റ് ചെയ്യാൻ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങൾ സുഹൃത്തുക്കൾ ആയേനെ..." തന്‍റെ ഈ വലിയ കുറിപ്പ് സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല, മറിച്ച് അവർ നേരിടാൻ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നത് എന്ന് നീരജ് ഫേസ്‌ബുക്ക് പോസ്റ്റിന് അവസാനം എഴുതിച്ചേർത്തു. "സംവരണം വേണ്ട, തുല്യ അവസരങ്ങൾ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്," എന്ന് കൂട്ടിച്ചേർത്തുകൊണ്ടാണ് നീരജ് മാധവ് തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.