പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചതോടെ തെന്നിന്ത്യയിലെയും ബോളിവുഡിലെയും നിരവധി യുവ താരങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇപ്പോള്‍ മലയാളത്തിലെ യുവതാരം നടന്‍ നീരജ് മാധവും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത് കൊറോണക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയായിരിക്കുകയാണ്. താരം തന്നെയാണ് സോഷ്യല്‍മീഡിയ പേജ് വഴി വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം അറിയിച്ചത്. വ്യാജ വാര്‍ത്തകള്‍ അവഗണിച്ച് വാക്‌സിനേഷന്‍റെ ഭാഗമാകുവെന്നും നീരജ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Also read: പ്രതികരണം മാന്യമായിരിക്കണം; പൃഥ്വിരാജിനെ പരോക്ഷമായി പിന്തുണച്ച് സുരേഷ് ഗോപി
കൂടാതെ വാക്‌സിനേഷന്‍ സ്വീകരിക്കുന്ന ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. 'കരുത്തരാകുന്നു, ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇനി ഒന്ന് കൂടി, നിങ്ങളും കൊവിഡ് വാക്‌സിനെടുക്കുക. വ്യാജ വാര്‍ത്തകളെ അഗവണിക്കുക, ഈ നടപടിക്രമത്തില്‍ വിശ്വസിക്കുക.' താരം കുറിച്ചു. നടനെ പ്രശംസിച്ച് നിരവധി കമന്‍റുകളാണ് ഫോട്ടോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ചും ചിലര്‍ കമന്‍റില്‍ പരാമര്‍ശിക്കുന്നുണ്ട്. എവിടെ നിന്നാണ് വാക്‌സിനെടുത്തതെന്നും ചിലര്‍ കമന്‍റില്‍ ചോദിച്ചു. ഫെബ്രുവരിയിലാണ് നീരജിന് പെണ്‍കുഞ്ഞ് ജനിച്ചത്. അച്ഛനായ ശേഷമുള്ള ആദ്യ ജന്മദിനവും താരം ആഘോഷമാക്കിയിരുന്നു.