ETV Bharat / sitara

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; അമ്മയ്‌ക്ക് മറുപടി നൽകി നീരജ് മാധവ് - FEFKA Neeraj Madhav

ഫേസ്‌ബുക്ക് പോസ്റ്റിൽ ഉയർത്തിയ ആരോപണങ്ങൾ അമ്മയ്ക്ക് നൽകിയ കത്തിലും നീരജ് മാധവ് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആരുടെയും പേര് എടുത്തുപറഞ്ഞിട്ടില്ല

neeraj madhav  എറണാകുളം  നീരജ് മാധവ്  ഫേസ് ബുക്ക് പോസ്റ്റ്  അമ്മയ്‌ക്ക് മറുപടി  വിവാദ ഫേസ്‌ബുക്ക് പോസ്റ്റ്  താരസംഘടന ഫെഫ്‌ക  മലയാള സിനിമാ മേഖല  ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം  Neeraj Madhav AMMA  FEFKA Neeraj Madhav  Facebook post
അമ്മയ്‌ക്ക് മറുപടി നൽകി നീരജ് മാധവ്
author img

By

Published : Jun 28, 2020, 10:39 AM IST

എറണാകുളം: വിവാദ ഫേസ്‌ബുക്ക് പോസ്റ്റിൽ അമ്മയ്ക്ക് മറുപടി നൽകി നടൻ നീരജ് മാധവ്. കത്തിന്‍റെ പകർപ്പ് താരസംഘടനയായ അമ്മ, ഫെഫ്‌ക്കയ്ക്ക് കൈമാറിയിട്ടുണ്ട്. മലയാള സിനിമാ മേഖലയെ കുറിച്ച് ഫേസ്‌ബുക്കിലൂടെ യുവതാരം ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്ന് ഫെഫ്ക്കയുടെ ആവശ്യപ്രകാരമാണ് അമ്മ നീരജിനോട് വിശദീകരണം തേടിയത്.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തെ തുടർന്ന് ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ നിരവധി സിനിമാ പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടു പിടിച്ചാണ് നടൻ നീരജ് മാധവും മലയാള സിനിമയിലെ വിവേചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വളർന്നുവരുന്ന പുതിയ താരങ്ങളെ മുളയിലേ നുള്ളുന്നവരുണ്ടെന്നും സിനിമാ മേഖലയിൽ ഒരു ഗൂഢാലോചന സംഘം തന്നെയുണ്ടെന്നും നീരജ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിച്ചു. ഇത്തരക്കാരെ നീരജ് വെളിപ്പെടുത്തണമെന്നും അവരെ ഒഴിവാക്കാൻ ഒപ്പം നിൽക്കുമെന്നും ഫെഫ്‌ക വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഫെഫ്‌ക താരസംഘടന അമ്മയോട് വിശദീകരണം തേടി കത്തയച്ചതിനാണ് നീരജ് മറുപടി നൽകിയത്. ഫേസ്‌ബുക്ക് പോസ്റ്റിൽ ഉയർത്തിയ ആരോപണങ്ങൾ അമ്മയ്ക്ക് നൽകിയ കത്തിലും താരം ആവർത്തിക്കുന്നു. ആരുടെയും പേരെടുത്ത് പറയാതെയാണ് നീരജ് മാധവ് അമ്മയ്‌ക്ക് മറുപടി നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.