ETV Bharat / sitara

'ഔട്ട് ഓഫ് ഫോക്കസ് ആകാന്‍ ഇഷ്‌ടമുള്ളയാള്‍' ; ഷാനുവിന് നസ്രിയയുടെ പിറന്നാൾ സമ്മാനം - ഫഹദ് ഫാസിൽ വാർത്ത

തനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യനാണ് ഫഹദ് ഫാസിലെന്ന് നസ്രിയ

nazriya nazim news  nazriya nazim fahadh faasil birthday news  fahadh faasil shanu news  fahadh faasil out of focus news  നസ്രിയ പിറന്നാൾ വാർത്ത  പിറന്നാൾ നസ്രിയ നസീം വാർത്ത  ഫഹദ് ഫാസിൽ വാർത്ത  ഫഹദ് നസ്രിയ വാർത്ത
നസ്രിയ
author img

By

Published : Aug 8, 2021, 3:39 PM IST

ചുരുങ്ങിയ കാലയളവിൽ അസാമാന്യ പ്രകടനങ്ങളുമായി സിനിമാപ്രേമികളുടെ മനസിൽ ഇടംപിടിച്ച നടനാണ് ഫഹദ് ഫാസിൽ. പ്രിയതമ നസ്രിയ നസീമും തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ്.

ഞായറാഴ്‌ച ഫഹദിന്‍റെ ജന്മദിനത്തിൽ നസ്രിയ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആകാന്‍ ഇഷ്‌ടമുള്ളയാള്‍ക്ക് ജന്മദിനാശംസകൾ. ഷാനൂ, നിങ്ങളുടെ സ്വപ്‌നങ്ങൾ എല്ലാം സഫലമാകട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ,' നസ്രിയ കുറിച്ചു.

ഫഹദിന് പിറന്നാൾ ആശംസകൾ അറിയിച്ച് താരങ്ങളും

ഔട്ട് ഓഫ് ഫോക്കസായുള്ള ഫഹദിന്‍റെ ചിത്രവും നടി പോസ്റ്റിനൊപ്പം പങ്കുവച്ചു. നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നടന്‍റെ സഹോദരൻ ഫർഹാൻ ഫാസിൽ, സൗബിൻ ഷാഹിർ, അന്ന ബെൻ, ലുക്‌മാൻ, മാളവിക മോഹനൻ, ശ്രിദ്ദ, ശ്രദ്ധ ശ്രീനാഥ്, മഞ്ജിമ മോഹൻ, രാഷി ഖന്ന ഉൾപ്പെടെയുള്ളവർ പിറന്നാൾ ആശംസ കുറിച്ചു.

More Read: ഇനിയും ഒരുപാട് വിസ്‌മയിപ്പിക്കാനുണ്ട്... പ്രിയ ഫഹദ്, പിറന്നാൾ ആശംസകൾ

വ്യത്യസ്‌തമായ അഭിനയ സാധ്യതകളാണ് ഫഹദ് ഫാസിൽ ഓരോ കഥാപാത്രങ്ങളിലും കാഴ്‌ചവയ്ക്കുന്നത്. അതിനാൽ തന്നെ നസ്രിയ പറഞ്ഞ പോലെ ഔട്ട് ഓഫ് ഫോക്കസായ, ഒരേ തരത്തിലുള്ള റോളുകളിലേക്ക് മാത്രം ചുരുങ്ങാത്ത കരിയറാണ് താരത്തിന്‍റേത്.

നസ്രിയയ്ക്ക് പുറമേ പൃഥ്വിരാജ്, ലോകേഷ് കനകരാജ്, സുരഭി ലക്ഷ്‌മി, സൺ പിക്‌ചേഴ്‌സ്, ഗോകുൽ സുരേഷ്, വിനയ് ഫോർട്ട് തുടങ്ങി സിനിമാലോകത്തെ നിരവധി പേർ ഫഹദിന് ജന്മദിനാശംസകൾ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.