വായും മൂക്കും മൂടിക്കെട്ടി, തോളിൽ ബാഗുമായി നിൽക്കുന്ന നസ്രിയയുടെയും ഫഹദ് ഫാസിലിന്‍റെയും സെൽഫി. ചിത്രം നസ്രിയ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചപ്പോൾ ഇതെന്തുപറ്റിയെന്നുള്ള സംശയത്തിലാണ് ആരാധകർ. മലയാളികളുടെ പ്രിയ യുവ താരജോഡികൾ മാസ്‌ക് ഉപയോഗിച്ച് വായും മൂക്കും പൊതിഞ്ഞ് ക്യാമറക്ക് പോസ് ചെയ്‌തപ്പോൾ നിപ്പയാണോയെന്നും കൊറോണയാണോയെന്നും നസ്രിയയുടെ ഇൻസ്റ്റഗ്രം പോസ്റ്റിന് ആരാധകർ പ്രതികരിച്ചു. രണ്ടുപേരും ചൈനയിലാണോ എന്നുള്ള സംശയങ്ങളും ഉയർന്നു. നസ്രിയ- ദുൽഖർ ചിത്രത്തിന് സമാനമായ പോസ് ആയതിനാൽ, 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്നുള്ള കമന്‍റുകളടക്കം പോസ്റ്റിന് മറുപടിയായി ലഭിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ഒരിടവേളക്ക് ശേഷം താരജോഡികൾ വീണ്ടുമൊന്നിക്കുന്ന ചിത്രം 'ട്രാന്‍സി'ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈ വർഷത്തെ വാലന്‍റൈൻസ് ദിനത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്‍റെ ഗാനം കഴിഞ്ഞ ആഴ്‌ച റിലീസ് ചെയ്‌തിരുന്നു. ഗാനത്തിലെ നസ്രിയയുടെ ഗെറ്റപ്പും കാണികളെ അമ്പരപ്പിച്ചിരുന്നു. 'കൂടെ' സിനിമക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന പുതിയ ചിത്രമെന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. അന്‍വര്‍ റഷീദാണ് ചിത്രത്തിന്‍റെ സംവിധായകൻ.