ETV Bharat / sitara

ജാതകദോഷം! നയൻതാര ആദ്യം വരണമാല്യം ചാർത്തുന്നത് മരത്തിന്

മരത്തിനെ വിവാഹം കഴിച്ച ശേഷമായിരിക്കും വിഘ്നേഷിനെ വിവാഹം കഴിക്കുക

SITARA  Nayanthara to marry a tree before getting marriage  Nayanthara  Vignesh Shivan  Nayanthara Vignesh Shivan  news  latest news  movie  film  movie news  film news  entertainment  entertainment news  latest movie news  latest entertainment news  നയന്‍താര  വിഘ്‌നേഷ് ശിവ  gossip  ജാതകദോഷം  ക്ഷേത്രം  wedding  marriage
ജാതകദോഷം: വിഘ്‌നേഷ് ശിവനെ അല്ല നയന്‍താര ആദ്യം വിവാഹം കഴിക്കുക
author img

By

Published : Oct 23, 2021, 3:05 PM IST

തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരങ്ങളാണ് നയന്‍താരയും യുവ സംവിധായകന്‍ വിഘ്‌നേഷ് ശിവയും. ഗോസിപ്പു കോളങ്ങളിലും വാര്‍ത്താതലക്കെട്ടുകളിലും ഇരുവരും നിരന്തരം ഇടംപിടിക്കാറുണ്ട്. വര്‍ഷങ്ങളായി പ്രണയത്തിലായ നയന്‍താരയുടെയും വിഘ്‌നേഷിന്‍റെയും വിവാഹ വാര്‍ത്തകളാണ് എല്ലായിപ്പോഴും സോഷ്യല്‍ മീഡിയകളിലടക്കം പ്രചരിക്കുക.

എന്നാലിപ്പോള്‍ നയന്‍താരയുടെ വിവാഹ വാര്‍ത്ത വീണ്ടും ചര്‍ച്ചയാവുകയാണ്. നയന്‍താര ആദ്യം വിവാഹം കഴിക്കുന്നത് വിഘ്‌നേഷിനെ അല്ലെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നയന്‍താരക്ക് ജാതക ദോഷം ഉണ്ടെന്നും അതുമാറ്റാന്‍ പുതിയ വഴി സ്വീകരിക്കുകയുമാണ് താരം.

നയന്‍താരയുടെ ജാതകത്തിലെ മംഗല്യ ദോഷം മാറ്റാനായി താരം ആദ്യം വരണമാല്യം അണിയിക്കുക മരത്തിനെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരമോ താരത്തോട് അടുത്തുള്ള വൃത്തമോ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ തന്നെ ഉണ്ടാകുമെന്നും ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ജാതകദോഷം മാറ്റാനായി താരം ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വിവാഹത്തിന് മുന്നോടിയായി അനുഗ്രഹം തേടി നയന്‍താരയും വിഘ്‌നേഷും തിരുപ്പതി ക്ഷേത്രത്തിലെത്തിയിരുന്നു. ഇരുവരുടെയും ക്ഷേത്ര സന്ദര്‍ശന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഷിര്‍ദി സായി ക്ഷേത്രം, മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രം, കര്‍ണാടകയിലെ മറ്റൊരു പുരാതന ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും ഇരുവരും ദര്‍ശനം നടത്തിയിരുന്നു.

തിരുവല്ലയിലെ ഒരു സിറിയന്‍ ക്രിസ്‌ത്യാനിയായി ജനിച്ച നയന്‍താരയെ ഹിന്ദുമതത്തിലേക്ക് അടുപ്പിച്ചത് വിഘ്‌നേഷുമായുള്ള പ്രണയമാണ്. ഹിന്ദു വിശ്വാസങ്ങളില്‍ താരം വിശ്വാസം അര്‍പ്പിച്ചതിനും കാരണം വിഘ്‌നേഷ് ശിവയാണ്. മതം മാറിയ ശേഷം ഹിന്ദു മതത്തില്‍ ഉറച്ച വിശ്വാസിയായി മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ തിരുമലയില്‍ വെച്ചാകും ഇവര്‍ വിവാഹിതരാകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹ ശേഷം ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് റിസെപ്‌ഷന്‍ നടത്താന്‍ പദ്ധതിയുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

ജാതകദോഷ വാര്‍ത്തകളും മരത്തിന് വരണമാല്യം ചാര്‍ത്തുന്ന വാര്‍ത്തകളും ഇതാദ്യമായല്ല പുറത്തുവരുന്നത്. ബോളിവുഡ് താരം െഎശ്വര്യ റായി അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നതിന് മുമ്പ് മൂന്ന് മരങ്ങളെ വിവാഹം കഴിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അയോധ്യ, വാരാണസി, ബാംഗ്ലൂര്‍ എന്നീ മൂന്ന് വ്യത്യസ്‌ഥ സ്‌ഥലങ്ങളിലുള്ള മരങ്ങളെയാണ് താരം ആദ്യം വിവാഹം കഴിച്ചത്. ജ്യോത്സ്യന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു വിവാഹ ജീവിതത്തിലെ തടസ്സം മാറ്റാന്‍ െഎശ്വര്യ മരത്തെ വിവാഹം കഴിച്ചത്.

Also Read:'ബർത്ത്‌ഡേ റൗഡി'ക്കായി നയൻതാരയുടെ സർപ്രൈസ് പാർട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.