ETV Bharat / sitara

മോഡേണ്‍ ദേവിയോ...? മൂക്കുത്തി അമ്മന്‍റെ ഫസ്റ്റ്ലുക്കിന് ട്രോള്‍ മഴ - nayanthara new film

ആക്ഷേപ ഹാസ്യമായി ഒരുക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പിന്നാലെ ട്രോളുകളും നിരവധി കമന്‍റുകളും വന്നുതുടങ്ങി

nayanthara new film mookkkuthi amman first look troll  മോഡേണ്‍ ദേവിയോ...? മൂക്കുത്തി അമ്മന്‍റെ ഫസ്റ്റ്ലുക്കിന് ട്രോള്‍ മഴ  nayanthara new film mookkkuthi amman  mookkkuthi amman first look troll  first look troll  nayanthara new film  nayanthara
മോഡേണ്‍ ദേവിയോ...? മൂക്കുത്തി അമ്മന്‍റെ ഫസ്റ്റ്ലുക്കിന് ട്രോള്‍ മഴ
author img

By

Published : Mar 1, 2020, 8:53 PM IST

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മൂക്കുത്തി അമ്മന്‍. ആക്ഷേപ ഹാസ്യമായി ഒരുക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പിന്നാലെ ട്രോളുകളും നിരവധി കമന്‍റുകളും വന്നുതുടങ്ങി. നയന്‍താര ദേവിയുടെ രൂപത്തില്‍ നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ നയന്‍താരയുടെ മുടിക്ക് കളര്‍ ചെയ്തതായി കാണപ്പെടുന്നുണ്ട്. ഇതാണ് ട്രോളുകള്‍ക്ക് ഇടയാക്കുന്നത്. മോഡേണ്‍ ദേവിയാണോ..? ഹെയര്‍ കളറിങ് ചെയ്ത ദേവിയോ...? എന്നിങ്ങനെ നിരവധി കമന്‍റുകളാണ് ഫസ്റ്റ്ലുക്കിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍റെ വേഷത്തില്‍ മാത്രമല്ല ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും ആര്‍.ജെ ബാലാജി അവതരിപ്പിക്കുന്നുണ്ട്. ഇന്ദുജ, ഉര്‍വ്വശി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് മാസം ചിത്രം തിയേറ്ററുകളിലെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.