ETV Bharat / sitara

'ഐറ്റം' എന്ന് വിളിച്ച് അപമാനിച്ചു; യുവാവിനെതിരെ തെന്നിന്ത്യന്‍ നടി നമിത - നടി നമിത

യുവാവിന്‍റെ ചിത്രവും ഇൻസ്റ്റ​ഗ്രാം ഐഡിയും സഹിതം പുറത്തുവിട്ടാണ് നടി നമിത പ്രതികരിച്ചത്

Namitha reacts to youth who threatened to publish her obscene video  'ഐറ്റം' എന്ന് വിളിച്ച് അപമാനിച്ചു; യുവാവിനെതിരെ തെന്നിന്ത്യന്‍ നടി നമിത  യുവാവിനെതിരെ തെന്നിന്ത്യന്‍ നടി നമിത  Namitha reacts to youth who threatened  നടി നമിത  obscene video
'ഐറ്റം' എന്ന് വിളിച്ച് അപമാനിച്ചു; യുവാവിനെതിരെ തെന്നിന്ത്യന്‍ നടി നമിത
author img

By

Published : Mar 19, 2020, 10:28 PM IST

മലയാളത്തിലടക്കം അഭിനയിച്ച് തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി നമിത. ഇപ്പോള്‍ തനിക്ക് സമൂഹ്യമാധ്യമത്തിലൂടെ ലഭിച്ച ഭീഷണിയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. അശ്ലീലദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന യുവാവിന്‍റെ ചിത്രവും ഇൻസ്റ്റ​ഗ്രാം ഐഡിയും സഹിതം പുറത്തുവിട്ടാണ് താരം പ്രതികരിച്ചത്. 'ഹായ് ഐറ്റം' എന്ന് വിളിച്ച് അപമാനിച്ച യുവാവ് പിന്നീട് തന്‍റെ പോൺ വീഡിയോകൾ കണ്ടിട്ടുണ്ടെന്നും അവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് നമിത പറയുന്നു. തുടക്കത്തിൽ തന്നെ അയാളോട് ഇത്തരം സന്ദേശങ്ങള്‍ അയച്ചതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്‍റെ അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തെന്നായിരുന്നു മറുപടിയെന്ന് കുറിപ്പിൽ നമിത പറഞ്ഞു.

‘വൃത്തികെട്ട മനസാണ് ഇയാളുടേത്.... എന്‍റെ അക്കൗണ്ടിൽ നേരിട്ട് മെസേജ് അയച്ചിരിക്കുന്നു. ഹായ് ഐറ്റം, എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്‍റെയും തുടക്കം.... ഞാന്‍ ചോദിച്ചു....? അപ്പോള്‍ ആരോ അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നായിരുന്നു മറുപടി. പിന്നീട് ഭീഷണി.... എന്‍റെ അശ്ലീലദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും അത് അയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ പറഞ്ഞു, ദയവായി നീ അത് ചെയ്യ്, ജനങ്ങളെ അഭിമുഖീകരിക്കാന്‍ എനിക്ക് പേടിയില്ല.... ഇതാണ് അയാളുടെ മുഖം, വൃത്തികെട്ട മനസിന് ഉടമ... സ്ത്രീകളെ എന്തുവേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വച്ചിരിക്കുന്ന വ്യക്തി. എന്‍റെ മൗനത്തെ എന്‍റെ ബലഹീനതയായി കാണരുത്.... ഒരു യഥാര്‍ഥ പുരുഷന് മാത്രമേ സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയൂ. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്പോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക് അറിയാം. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ’- നമിത കുറിച്ചു.

നമിതക്ക് പിന്തുണയുമായി ഭർത്താവും നടനുമാ‌യ വീരയും രംഗത്തെത്തിയിട്ടുണ്ട്. തന്‍റെ ഭാര്യയെ ഓർത്ത് അഭിമാനമുണ്ടെന്നും ഇത്തരം ആളുകൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും വീര കുറിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.