ETV Bharat / sitara

നാഗാര്‍ജുന ചിത്രം വൈല്‍ഡ് ഡോഗ് നെറ്റ്ഫ്‌ളിക്‌സ് വാങ്ങി...? - Wild Dog theatrical release

സ്ട്രീമിങ് അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആഷിഷര്‍ സോളമന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദിയ മിര്‍സയാണ് നായിക

Nagarjuna Akkineni action movie Wild Dog's theatrical release canceled  നാഗാര്‍ജുന ചിത്രം വൈല്‍ഡ് ഡോഗ് നെറ്റ്ഫ്‌ളിക്‌സ് വാങ്ങി  നാഗാര്‍ജുന ചിത്രം വൈല്‍ഡ് ഡോഗ്  നാഗാര്‍ജുന വൈല്‍ഡ് ഡോഗ്  Wild Dog theatrical release  Wild Dog theatrical release related news
നാഗാര്‍ജുന ചിത്രം വൈല്‍ഡ് ഡോഗ് നെറ്റ്ഫ്‌ളിക്‌സ് വാങ്ങി...?
author img

By

Published : Jan 3, 2021, 9:50 AM IST

തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന അക്കിനേനി കേന്ദ്രകഥാപാത്രമാകുന്ന ആക്ഷന്‍ ചിത്രം വൈല്‍ഡ് ഡോഗിന്‍റെ തിയേറ്റര്‍ റിലീസ് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീം ചെയ്‌ത് തുടങ്ങുമെന്നും സ്ട്രീമിങ് അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 27 കോടിക്കാണ് ചിത്രം നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കിയെന്നും പറയപ്പെടുന്നു. ആഷിഷര്‍ സോളമന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദിയ മിര്‍സയാണ് നായിക.

നിരഞ്ജന്‍ റെഡ്ഡിയും അന്‍‌വേഷ് റെഡ്ഡിയും സംയുക്തമായിട്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ ഷെയ്ന്‍ ഡിയോയാണ്. എന്‍‌ഐ‌എ ഓഫീസര്‍ വിജയ് വര്‍‌മയുടെ വേഷത്തില്‍ നാഗാര്‍ജുന അഭിനയിച്ച വൈല്‍ഡ് ഡോഗ് ഏകദേശം 25 കോടി രൂപയുടെ ബഡ്‌ജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. സയാമി ഖേര്‍, അലി റെസ, മയാങ്ക് പരാക് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2020 നവംബറിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ജനുവരി അവസാനത്തോടെ ചിത്രം സ്ട്രീം ചെയ്‌ത് തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇതിനോടകം നിശബ്ദം, മിസ് ഇന്ത്യ, പെന്‍ഗ്വിന്‍, വീ തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.