ജയസൂര്യ നായകനാകുന്ന ഈശോക്കും ദിലീപ്- ഉർവ്വശി കോമ്പോയിൽ ഒരുങ്ങുന്ന കേശു ഈ വീടിന്‍റെ നാഥനും ശേഷം മറ്റൊരു സിനിമയുടെ പണിപ്പുരയിലാണ് സംവിധായകൻ നാദിർഷ.
ഈശോയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് തന്‍റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷവും സംവിധായകൻ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="">
അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രത്തിന്‍റെ വിവരങ്ങളുമായി അധികം വൈകാതെ എത്തുന്നുവെന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബാദുഷയുടെ ഫേസ്‍ബുക്ക് പോസ്റ്റാണ് സംവിധായകൻ പങ്കുവച്ചത്.
More Read: ഈശോ സിനിമക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി; 'ദൈവം വലിയവ'നെന്ന് നാദിര്‍ഷ
സിനിമയുടെ പേര് ഇടുമ്പോൾ സൂക്ഷിക്കണമെന്ന് പോസ്റ്റിന് താഴെ കമന്‍റ് നിറഞ്ഞു. അനാവശ്യമായി സിനിമയിലേക്ക് മതത്തെ വലിച്ചിഴക്കുന്നവരെ കാര്യമാക്കേണ്ടെന്നും ഈശോ സിനിമയുമായി മുന്നോട്ട് പോകാനും നാദിർഷയോട് കമന്‍റുകളിലൂടെ ആരാധകർ പറഞ്ഞു.
ദൈവത്തിന്‍റെ പേര് നൽകിയ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ട് ഈശോക്കെതിരെയുള്ള ഹർജി ഹൈക്കോടതി നിരാകരിച്ചു.