സംവിധായകനായും നടനായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. കാസർകോട് വച്ചായിരുന്നു ഉപ്പള സ്വദേശിയായ ബിലാലുമൊത്തുളള ആയിഷയുടെ വിവാഹം. ഇപ്പോള്‍ കൂട്ടുകാരിക്ക് വിവാഹ മംഗളങ്ങള്‍ നേര്‍ന്നിരിക്കുകയാണ് ആയിഷയുടെ പ്രിയ കൂട്ടുകാരികളായ നമിത പ്രമോദും, മീനാക്ഷി ദിലീപും. നീ വിവാഹിതയായി എന്നത് വിശ്വസിക്കാനാവുന്നില്ല എന്നാണ് നമിത പ്രമോദ് ആയിഷയുടെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. '2000 മുതല്‍' എന്നാണ് മീനാക്ഷി ആയിഷക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. മീനാക്ഷിയും ദിലീപും കാവ്യാ മാധവനും നമിത പ്രമോദുമെല്ലാമായിരുന്നു ആയിഷയുടെ വിവാഹ ചടങ്ങില്‍ തിളങ്ങിയത്. കുട്ടിക്കാലം മുതല്‍ ഉറ്റ സുഹൃത്തുക്കളാണ് മീനാക്ഷിയും ആയിഷയും സഹോദരി ഖദീജയുമെല്ലാം.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
ചുവപ്പ് സാരിയുടുത്ത് മുല്ലപ്പുവും ചൂടിയാണ് മീനാക്ഷി വിവാഹത്തിന് എത്തിയത്. വിവാഹത്തിൽ നിന്നുളള താരകുടുംബത്തിന്‍റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ചുവപ്പ് സൽവാറായിരുന്നു കാവ്യയുടെ വേഷം. നാദിർഷായുടെ അതേ ഡ്രസ് കോഡിലാണ് ദിലീപ് എത്തിയത്. നാദിർഷായുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒക്കെയായി നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. മീനാക്ഷിയുടെ ഡാൻസ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.