ETV Bharat / sitara

വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച്‌ സംവിധായകന്‍ എ എല്‍ വിജയ് - Director AL Vijay

നേരത്തേ നടി അമലാ പോളിനെ വിവാഹം ചെയ്തിരുന്നെങ്കിലും 2017ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. മദ്രാസ് പട്ടണം, ദൈവതിരുമകള്‍, തലൈവ, ശൈവം, ദേവി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് എ എല്‍ വിജയ്

വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച്‌ സംവിധായകന്‍ എ എല്‍ വിജയ്
author img

By

Published : Jun 30, 2019, 1:09 PM IST

സംവിധായകന്‍ എ എല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിയായ ആര്‍ ഐശ്വര്യയാണ് വധു. വിജയ് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്‍റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നും വിജയ് പത്രക്കുറിപ്പില്‍ പറയുന്നു. ജൂലൈയില്‍ ആയിരിക്കും വിവാഹം. സ്വകാര്യ ചടങ്ങായാണ് വിവാഹം നടക്കുകയെന്നും വിജയ് അറിയിച്ചു. ജീവിതത്തിലെ പുതിയ അധ്യായത്തിന് ആശിര്‍വാദം ചോദിച്ചുകൊണ്ടും പിന്തുണകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുമാണ് വിജയ് കുറിപ്പ് അവസാനിപ്പിക്കുന്നത്. വി4 എന്‍റര്‍ടെയ്നേഴ്സിന്‍റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ ഡയമണ്ട് ബാബുവാണ് പത്രക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

എ എല്‍ വിജയ്  പത്രകുറിപ്പ്  വിവാഹ വാര്‍ത്ത  അമലപോള്‍  Director AL Vijay  second marriage with Dr Aishwarya
വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചുള്ള പത്രകുറിപ്പ്

മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എ എല്‍ വിജയ്. ദൈവത്തിരുമകള്‍ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014 ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ 2017ല്‍ അമലയുമായി വിജയ് വേര്‍പിരിഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.