ജാക്ക് ഡാനിയല്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ് കേന്ദ്രകഥാപാത്രമാകുന്ന സുഗീത് ചിത്രം മൈ സാന്‍റായുടെ ട്രെയിലര്‍ പുറത്തിറങ്ങി. സാന്‍റാക്ലോസായാണ് ചിത്രത്തില്‍ ദിലീപ് വേഷമിടുന്നത്. കുടുംബചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സണ്ണിവെയ്നാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുശ്രീയാണ് ചിത്രത്തിലെ നായിക. സായ് കുമാര്‍, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, മഞ്ജു പത്രോസ്, ബേബി മാനസ്വി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു.
- " class="align-text-top noRightClick twitterSection" data="">
വാള്‍ പോസ്റ്റര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ നിഷാദ് കോയ, സജിത്ത്, അജീഷ് ഒ.കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജെമിന്‍ സിറിയകാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.