വീണ്ടും ഒരു ഫാമിലി എന്‍റര്‍ടെയ്നറുമായി എത്തുകയാണ് നടന്‍ ജയറാം. സക്കറിയയുടെ ഗര്‍ഭിണികളും കുമ്പസാരവുമൊക്കെ ഒരുക്കിയ അനീഷ് അന്‍വറാണ് മൈ ഗ്രേറ്റ് ഗ്രാന്‍റ്ഫാദറിന്‍റെയും സംവിധായകന്‍. നര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ട്രെയിലര്‍ യുട്യൂബ് ട്രെന്‍റിങ് ലിസ്റ്റില്‍ ഒന്നാമതെത്തി.
- " class="align-text-top noRightClick twitterSection" data="">
ബാബുരാജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, സലിംകുമാര്‍, ജോണി ആന്‍റണി, മല്ലിക സുകുമാരന്‍, ബൈജു, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അച്ചിച്ച സിനിമാസ്, മലയാളം മൂവി മേക്കേഴ്‌സ് എന്നിവയുടെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഷാനി ഖാദറിന്‍റേതാണ് തിരക്കഥ. ഛായാഗ്രഹണം സമീര്‍ ഹഖ്. വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം.