ETV Bharat / sitara

കൊവിഡ് പ്രവർത്തകർക്ക് സംഗീതത്തിലൂടെ 'പ്രകാശ'മേകി യുവത്വങ്ങൾ - videosong ligeria

തേജ് മെര്‍വിന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം കൊവിഡ് പ്രതിരോധ പ്രവർത്തകർക്കുള്ള ആദരവായാണ് തയ്യാറാക്കിയിരിക്കുന്നത്. സിനിമാ താരങ്ങളായ സുധീഷ്, നിര്‍മല്‍ പാലാഴി എന്നിവരും വീഡിയോ ഗാനത്തിൽ അഭിനയിക്കുന്നു.

തേജ് മെര്‍വിന്‍  നിര്‍മല്‍ പാലാഴി  സുധീഷ്  പ്രതിരോധ പ്രവർത്തകർക്കുള്ള ആദരവ്  മുഖ്യധാരയിൽ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍  പ്രനീഷ് കരിപ്പോട്ട്  raneesh Karipot  Sastha  Thej Mervin  Shibina Brijesh  Sudheesh  nirmal palazhi  covid workers  videosong ligeria  prakasham
പ്രതിരോധ പ്രവർത്തകർക്കുള്ള ആദരവ്
author img

By

Published : May 13, 2020, 3:56 PM IST

ആഗോളമഹാമാരിക്കെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പൊരുതുകയാണ്. ഡോക്‌ടർമാർ, നഴ്‌സുമാർ, ആശുപത്രി ജീവനക്കാർ, പൊലീസ്, അഗ്നിശമന സേന, ഭരണകൂടം, മറ്റ് സന്നദ്ധ സംഘടനകൾ അങ്ങനെയെല്ലാവരും വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാനായി അഹോരാത്രം പ്രയത്‌നിക്കുന്നു. ഇങ്ങനെ കൊവിഡിനെതിരെ മുഖ്യധാരയിൽ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായാണ് പ്രനീഷ് കരിപ്പോട്ടും സംഘവും എത്തുന്നത്. തേജ് മെര്‍വിന്‍ സംഗീത സംവിധാനം നിര്‍വഹിച്ച മലയാള ഗാനം ആരോഗ്യപ്രവർത്തകരുടെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നവരുടെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത്. സിനിമാ താരങ്ങളായ സുധീഷ്, നിര്‍മല്‍ പാലാഴി എന്നിവരും വീഡിയോയിൽ അഭിനയിക്കുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്ന സന്ദേശമാണ് ഷിബിന ബ്രിജേഷ് രചിച്ച ഗാനത്തിലൂടെ വ്യക്തമാക്കുന്നത്. 'പ്രകാശം' എന്നര്‍ത്ഥം വരുന്ന സ്പാനിഷ് പേരാണ് വീഡിയോ ഗാനത്തിന് നൽകിയിരിക്കുന്നത്. സതീഷ് ബാബു, ചെങ്ങനൂര്‍ ശ്രീകുമാര്‍, സിന്ധു പ്രേംകുമാര്‍, നിഷാദ്, കീര്‍ത്തന,ആതിര, അമ്പിളി, ആന്‍ഡ്രിന്‍ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശാസ്‌ത ഛായാഗ്രഹണവും രജീഷ്‌ ഗോപി എഡിറ്റിങ്ങും നിർവഹിച്ച ഗാനം ലോക്ക് ഡൗണിനിടയിൽ ഒരു കൂട്ടം യുവത്വങ്ങളുടെ പ്രയത്‌നം കൂടിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.