കൊല്ലം: മലയാളിയുടെ ഓണവും ഗൃഹാതുരതയും പ്രമേയമാക്കിയ 'വർണ്ണം' എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു. പ്രശസ്‌ത പിന്നണി ഗായകൻ ഹരിശങ്കര്‍ പാടിയ ഗാനത്തിന് തിരുവനന്തപുരം സ്വദേശി ജോബി പി.എസാണ് ഈണം നൽകിയിരിക്കുന്നത്. കീബോർഡിസ്റ്റ് കൂടിയായ ജോബി നിരവധി ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. മോഹിത് പരമേശ്വറിന്‍റെയും കിഷോർ കൃഷ്‌ണയുടെയും സംവിധാനത്തിൽ ഒരുങ്ങിയ ആല്‍ബത്തില്‍ നടി പാർവതി കൃഷ്‌ണയാണ് അഭിനയിച്ചിരിക്കുന്നത്.
ഓണനാളിലെ ഗ്രാമീണ ഭംഗിയും കഥകളിയും ശ്യാം സുബ്രഹ്മണ്യന്‍റെ മികച്ച ഫ്രെയിമുകളിൽ കാണാം. എസ്. ചന്ദ്രയുടേതാണ് വരികൾ. അയന ജോബിയും നന്ദന അഖിലും ചേർന്ന് നിർമിച്ചിരിക്കുന്ന സംഗീത ആൽബത്തിന് സാമൂഹിക മാധ്യമങ്ങളിൽ നിന്നടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡ് കാലം തളർത്തിയ കലാകാരന്മാർക്ക് വേണ്ടിയുള്ള അതിജീവനം കൂടിയാണ് ആൽബമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
- https://youtu.be/aN2NabFQLQM