ETV Bharat / sitara

സംഗീത സംവിധായകന്‍ സിദ്ധാർത്ഥവിജയൻ അന്തരിച്ചു - kalabhavan mani Siddhartha Vijayan

കലാഭവൻ മണിയുടെ മിക്ക നാടൻപാട്ടുകളുടെയും സംഗീതസംവിധാനം നിർവഹിച്ചത് സിദ്ധാർത്ഥവിജയനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മുരിക്കുംപാടം പൊതുശ്‌മശാനത്തിൽ നടത്തും.

siddhartha vijayan  സിദ്ധാർത്ഥവിജയൻ  മുരിക്കുംപാടം  സംഗീത സംവിധായകന്‍  കലാഭവൻ മണി സിദ്ധാർത്ഥ  മാരുതി കാസറ്റ്സ്  മരണം സംഗീത സംവിധായകന്‍  Music director Siddhartha Vijayan  kalabhavan mani Siddhartha Vijayan  murikkumpadam
സിദ്ധാർത്ഥവിജയൻ
author img

By

Published : Jun 30, 2020, 12:55 PM IST

എറണാകുളം: മലയാള സംഗീത സംവിധായകന്‍ സിദ്ധാർത്ഥവിജയൻ (63) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കലാഭവൻ മണിയുടെ മിക്ക നാടൻപാട്ടുകളുടെയും സംഗീതസംവിധാനം നിർവഹിച്ചത് സിദ്ധാർത്ഥവിജയനാണ്. മാരുതി കാസറ്റ്സ് വിപണനം ചെയ്‌തിരുന്ന കലാഭവൻ മണി ആലപിച്ചിട്ടുള്ള നാടൻ പാട്ടുകളുടെയും ഭക്തി ഗാനങ്ങളുടെയും സംഗീതം നിർവഹിച്ചിട്ടുണ്ട്. സംഗീത രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള കലാകാരനാണ്. കുറെ വർഷങ്ങളായി സംഗീത രംഗത്ത് സജീവമായിരുന്നു .

ഇന്ന് വൈകിട്ട് നാലു മണി വരെ മൃതദേഹം ഞാറക്കൽ നെടുങ്ങാട് മണിയൻ തുരുത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്‌ക്കും. ശേഷം മുരിക്കുംപാടം പൊതുശ്മശാനത്തിൽ സംസ്‌കാരം നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.