ഒട്ടനവധി മനോഹര ഗാനങ്ങള്‍ മലയാള സിനിമയുടെ ഗാനശാഖയ്‌ക്ക് സമ്മാനിച്ച സംഗീത സംവിധായകന്‍ മോഹന്‍സിത്താരയും സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പുതുമുഖങ്ങളെ അണിനിരത്തി ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയായിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നതും മോഹന്‍ സിത്താരയാണ്. ജോയ് മാത്യുവാണ് ചിത്രത്തിലെ പ്രധാന താരം. മകന്‍ വിഷ്ണു മോഹന്‍ സിത്താരയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തൃശൂരാണ് ലൊക്കേഷന്‍.
1986ല്‍ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി മോഹന്‍സിത്താര മലയാള സിനിമാ ശാഖയിലേക്ക് എത്തുന്നത്. രാരീരാരീരം രാരോ എന്ന് തുടങ്ങുന്ന ഇൗ ചിത്രത്തിലെ ഗാനം വന്‍ഹിറ്റായി മാറുകയും ചെയ്‌തു. പിന്നീട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, ഇഷ്ടം, രാക്ഷസ രാജാവ്, മിസ്റ്റര്‍ ബ്രഹ്മചാരി, നമ്മള്‍, കുഞ്ഞിക്കൂനന്‍, സദാനന്ദന്‍റെ സമയം, മീരയുടെ ദുഖവും മുത്തുവിന്‍റെ സ്വപ്നവും, സ്വപ്നക്കൂട്, കാഴ്ച, വാര്‍ ആന്‍ഡ് ലൗവ്, രാപ്പകല്‍, തന്മാത്ര, കറുത്ത പക്ഷികള്‍ എന്നിങ്ങനെ വലുതും ചെറുമായ സിനിമകളിലെ 750ല്‍ അധികം ഗാനങ്ങള്‍ക്കാണ് മോഹന്‍സിത്താര സംഗീതം നല്‍കിയത്. തങ്ങള്‍ക്ക് പ്രിയപ്പെട്ട സംഗീത സംവിധായകന്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങമ്പോള്‍ ആരാധകരും ഒരുപോലെ ആവേശത്തിലാണ്.