ETV Bharat / sitara

ഭ്രമരത്തിൽ തുടങ്ങി ലൂസിഫറിലൂടെ ദൃശ്യം 2 വരെ; ഇനിയും ചിത്രങ്ങൾ വരാനുണ്ടല്ലോയെന്ന് മുരളി ഗോപി - drishyam 2 mohanlal murali gopi news latest

മോഹൻലാലിനൊപ്പം ഭ്രമരത്തിൽ സഹതാരമായും ലൂസിഫറിലെ തിരക്കഥാകൃത്തായും ദൃശ്യം 2വിൽ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലും മുരളി ഗോപി പ്രവർത്തിച്ചു. ഇനിയും കൂടുതൽ ചിത്രങ്ങൾ വരാനുണ്ടെന്നും മുരളി ഗോപി പറയുന്നു

ഭ്രമരത്തിൽ തുടങ്ങി ലൂസിഫറിലൂടെ ദൃശ്യം 2 വരെ വാർത്ത  ഇനിയും ചിത്രങ്ങൾ വരാനുണ്ടല്ലോയെന്ന് മുരളി ഗോപി വാർത്ത  ദൃശ്യം 2 മോഹൻലാൽ മുരളി ഗോപി വാർത്ത  murali gopi about his combo with mohanlal news  mohanlal murali gopi news latest  bhramaram mohanlal murali gopi news latest  drishyam 2 mohanlal murali gopi news latest  lusifer emburan mohanlal murali gopi news latest
ഭ്രമരത്തിൽ തുടങ്ങി ലൂസിഫറിലൂടെ ദൃശ്യം 2 വരെ
author img

By

Published : Feb 22, 2021, 10:09 PM IST

ബ്ലെസി ചിത്രം ഭ്രമരത്തിൽ തുടങ്ങി, പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിലും ഇപ്പോഴിതാ മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രത്തിന്‍റെ സീക്വൽ ദൃശ്യം 2വിലും തുടരുകയാണ് മോഹൻലാൽ- മുരളി ഗോപി കോമ്പിനേഷൻ. ഭ്രമരത്തിൽ മോഹൻലാൽ ശിവൻ കുട്ടിയായപ്പോൾ, ഡോക്ടർ അലക്സിയുടെ വേഷമായിരുന്നു മുരളി ഗോപിക്ക്. ബോക്സ് ഓഫീസ് ഹിറ്റായ ലൂസിഫറാകട്ടെ, മുരളി ഗോപിയുടെ തിരക്കഥയിലാണ് ഒരുങ്ങിയത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാനിലും തിരക്കഥാകൃത്ത്- നായകൻ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുകയാണ്. ക്യാമറക്ക് മുന്നിലും പിന്നിലും ഹിറ്റായ കോമ്പോ ജീത്തു ജോസഫിന്‍റെ ദൃശ്യം 2വിലും ആവർത്തിച്ചു. ദൃശ്യത്തിൽ മുരളി ഗോപിയില്ലായിരുന്നെങ്കിലും രണ്ടാം പതിപ്പിൽ ഐപിഎസ് ഉദ്യോഗസ്ഥനായുള്ള താരത്തിന്‍റെ വേഷം മികച്ച പ്രതികരണം നേടി.

  • From Bhramaram, to Lucifer, to Drishyam 2...Always an honour, both as a writer and as an actor, to work with our legendary superstar. ❤️🙏🏽 Here's to the many more to come, Lalettaa🥂🤗 #Drishyam2

    Posted by Murali Gopy on Sunday, 21 February 2021
" class="align-text-top noRightClick twitterSection" data="

From Bhramaram, to Lucifer, to Drishyam 2...Always an honour, both as a writer and as an actor, to work with our legendary superstar. ❤️🙏🏽 Here's to the many more to come, Lalettaa🥂🤗 #Drishyam2

">

മൂന്ന് ചിത്രങ്ങളിലും മോഹൻലാലിനൊപ്പം പ്രവൃത്തിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം അറിയിക്കുകയാണ് നടൻ മുരളി ഗോപി. ഒപ്പം, ഇനിയും കൂടുതൽ ചിത്രങ്ങളിൽ കാണാമെന്ന ശുഭപ്രതീക്ഷയും താരം പങ്കുവെച്ചു. "ഭ്രമരം മുതല്‍, ലൂസിഫര്‍, ദൃശ്യം 2 വരെ... ഇതിഹാസ താരത്തിനൊപ്പം നടനായും തിരക്കഥാകൃത്തായും പ്രവർത്തിക്കാൻ അവസരം ലഭിച്ചത് വലിയൊരു ആദരവാണ്. ഇനിയും ഒരുപാട് സിനിമകള്‍ വരുന്നുണ്ടല്ലോ, ലാലേട്ടാ," എന്നാണ് മുരളി ഗോപി ഫേസ്‌ബുക്കിൽ കുറിച്ചത്. ഒപ്പം, മൂന്ന് സിനിമകളിൽ നിന്നും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മുരളി ഗോപി പോസ്റ്റിൽ ഉൾപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.