യൂട്യൂബ് വ്ളോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിൽ പരാതി പറയാൻ വിളിച്ച ആരാധകനായ കുട്ടിക്ക് കൊല്ലം എംഎൽഎ മുകേഷ് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ മുകേഷ് സാർ ഇടപെടണമെന്നാണ് ഫോൺ വിളിച്ച ആരാധകന്‍റെ ആവശ്യം.
എന്നാൽ ഇ- ബുൾ ജെറ്റ് സംഭവത്തെ കുറിച്ച് യാതൊരുവിധ ധാരണയുമില്ലാത്ത തരത്തിലാണ് മുകേഷിന്‍റെ പ്രതികരണം. 'എന്താണ് ഇ-ബജറ്റോ? എന്താ സംഭവം..' എന്ന് മുകേഷ് ഫോൺ സംഭാഷണത്തിൽ ചോദിക്കുന്നു. ഇ–ബുൾ ജെറ്റ് എന്ന് ആരാധകൻ പലതവണ പറയുന്നുണ്ടെങ്കിലും ഇ ബഡ്‌ജറ്റെന്നും ഇ ബുള്ളറ്റെന്നുമൊക്കെയാണ് മുകേഷ് കേട്ടത്.
- " class="align-text-top noRightClick twitterSection" data="">
ഫോൺ വിളിച്ചയാൾ കോതമംഗലത്ത് നിന്നായതിനാൽ നിങ്ങൾ കോതമംഗലം ഓഫിസിൽ പറയൂ എന്നും മുകേഷ് പറയുന്നത് ഓഡിയോ ക്ലിപ്പിൽ കേൾക്കാം.
ഓരോരോ മാരണങ്ങളേ... മുകേഷിന്‍റെ ട്രോൾ പ്രതികരണം
ഫോൺ സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് വൈറലായതോടെ വിഷയത്തിൽ പ്രതികരണവുമായി മുകേഷുമെത്തി. 'കേരളത്തിൽ നടക്കുന്ന സകല പ്രശ്‌നങ്ങളും പരിഹരിക്കാൻ നാട്ടുകാർ തന്നെ വിളിക്കുന്ന കാണുന്ന മുകേഷേട്ടൻ... ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ,' എന്ന ട്രോളാണ് മുകേഷ് എംഎൽഎ ഫേസ്ബുക്കിൽ പങ്കുവച്ചത്. 'ഓരോരോ മാരണങ്ങളെ... നല്ല ട്രോൾ,' എന്നും അദ്ദേഹം പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
More Read: ഇ ബുൾ ജെറ്റിന് 14 ദിവസം ജയില്‍ : ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ
മുൻപ് പരാതി പറയാൻ വിളിച്ചവരോട് മോശമായി പെരുമാറിയതായി മുകേഷിനെതിരെ ആരോപണം ഉയർന്നിരുന്നു. 'ഇത്തവണ നൈസ് ആയി സ്ലിപ്പായി. ഇനി ഇമ്മാതിരി എന്ത് വന്നാലും കമ്പിളി പുതപ്പ് കമ്പിളി പുതപ്പെന്ന് പറഞ്ഞാൽ മതിയെന്ന്' മുകേഷിന്‍റെ ട്രോൾ പോസ്റ്റിന് താഴെ കമന്‍റുകൾ നിറഞ്ഞു.
നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്‍റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തുടങ്ങി ഒൻപത് കുറ്റങ്ങള്‍ ചുമത്തി മോട്ടോർ വെഹിക്കിൾ വിഭാഗം എബിൻ, ലിബിൻ എന്ന യൂട്യൂബ് വ്ളോഗർമാരുടെ വാഹനം പിടിച്ചെടുക്കുകയായിരുന്നു.
എന്നാൽ, വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആർടി ഓഫിസിൽ എത്തി ബഹളമുണ്ടാക്കിയതോടെ ഇരുവരെയും ഇവരുടെ ഇരുപതോളം ആരാധകരെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.