ഒരിക്കൽ കുറിച്ചുവച്ച കവിത ശകലങ്ങളും എഴുത്തുകളും മരണാനന്തരം അവളെ പുനർജ്ജീവിപ്പിക്കുകയാണ്. അങ്ങനെ മരണത്തെ കീഴടക്കിയ പെൺകുട്ടിയുടെ കഥ പറയുകയാണ് മൃദുല എന്ന ഹ്രസ്വചിത്രം. കൺമറഞ്ഞിട്ടും കവിതകളിലൂടെയും രചനകളിലൂടെയും പുനര്‍ജ്ജനിച്ച നന്ദിത, എഡ്മണ്ട് തോമസ് ക്ലിന്‍റ്, ഗീതാഞ്ജലി തുടങ്ങിയ പ്രതിഭകൾക്കുള്ള സമര്‍പ്പണം കൂടിയാണ് ഈ ഹ്രസ്വചിത്രം.
- " class="align-text-top noRightClick twitterSection" data="">
മെര്‍ലിൻ എന്ന മാധ്യമപ്രവർത്തകയുടെയും ഒരു ഓട്ടോഡ്രൈവറുടെയും അയാളുടെ മരിച്ചുപോയ സഹോദരി മൃദുലയിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ മുന്നേറുന്നത്. സംഗീത, അച്ചു, അഞ്ജു, വീണ എന്നിവരാണ് അഭിനേതാക്കൾ. ശ്രീ വിശാഖ് രചനയും സംവിധാനവും നിർവഹിച്ച മൃദുലയുടെ ഛായാഗ്രഹകൻ അഖിൽ സ്റ്റീഫൻ ആണ്. ആനന്ദ് ബാബു ആണ് എഡിറ്റർ. മീഡിയ ഫാക്റ്ററിയുടെ ബാനറിലാണ് ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്.