ETV Bharat / sitara

സെക്കൻഡ് ഷോ പ്രദര്‍ശനം; ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും

author img

By

Published : Mar 8, 2021, 8:20 AM IST

Updated : Mar 8, 2021, 8:36 AM IST

നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് കൊവിഡ് കോര്‍ കമ്മിറ്റി സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. ഇതുപ്രകാരമുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും

movie second show will resume in the kerala state the order will be released soon  സെക്കന്‍റ് ഷോകള്‍ സംസ്ഥാനത്ത് പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്  സിനിമാ സെക്കന്‍റ് ഷോകള്‍  കൊവിഡ് സെക്കന്‍റ് ഷോകള്‍  തിയേറ്റര്‍ ഉടമകള്‍ വാര്‍ത്തകള്‍  movie second show will resume in the kerala state  movie second show will resume
സെക്കന്‍റ് ഷോകള്‍ സംസ്ഥാനത്ത് പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്, ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇന്നു മുതല്‍ സെക്കൻഡ് ഷോ പുനഃരാരംഭിച്ചേക്കും. കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം അടച്ചിട്ട തിയേറ്ററുകള്‍ നേരത്തെ തുറന്നിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രദര്‍ശന സമയം പകല്‍ 9 മുതല്‍ രാത്രി 9 വരെ ആക്കിയിരിന്നു. ഈ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് കൊവിഡ് കോര്‍ കമ്മിറ്റി സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. ഇതുപ്രകാരമുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രദര്‍ശനം വീണ്ടും ആരംഭിച്ചപ്പോള്‍ കാര്യമായ വരുമാനം കണ്ടെത്താന്‍ തിയേറ്റര്‍ ഉടമകള്‍ക്കോ നിര്‍മാതാക്കള്‍ക്കോ സാധിക്കാതിരുന്നതിനാല്‍ സെക്കൻഡ് ഷോ വേണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ ഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു. ചീഫ് സെക്രട്ടറിയുമായി ഫിലിം ചേംബര്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നു.

പകല്‍ 12 മണി മുതല്‍ രാത്രി 12 മണിവരെയാകും സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കുക. ഇപ്പോള്‍ ഏകദേശം 30 സിനിമകളുടെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്.

Last Updated : Mar 8, 2021, 8:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.