ETV Bharat / sitara

സ്‌ത്രീകളടക്കം കൂടുതൽ പേർ പ്രതിസ്ഥാനത്തുണ്ടെന്ന് ഷംനയുടെ അമ്മ - ernakulam actress issue

സ്ത്രീകൾ ഉൾപ്പടെയുള്ളവർ പ്രതിസ്ഥാനത്ത് ഉണ്ടെന്നും ഇവർ ഉടൻ അറസ്റ്റിലാകുമെന്നും നടി ഷംനാ കാസിമിന്‍റെ മാതാവും പരാതിക്കാരിയുമായ റൗളാബി ഇടിവി ഭാരതിനോട് പറഞ്ഞു.

നടി ഷംനാ കാസിമിന്‍റെ മാതാവ്  റൗളാബി  പ്രതികളെ അറസ്റ്റ്  ഇടിവി ഭാരത്  നടി ഷംനാ കാസിം  shamna kasim actress  actress mother  roulabi  എറണാകുളം  ടിക് ടോക്ക് താരം  More accused including women  actress Shamna Kasim's mother  shamna mother  roulabi  ernakulam actress issue  etv interview
സ്‌ത്രീകളടക്കം കൂടുതൽ പേർ പ്രതിസ്ഥാനത്തുണ്ടെന്ന് ഷംനയുടെ അമ്മ
author img

By

Published : Jun 25, 2020, 11:28 AM IST

എറണാകുളം: ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്ന് നടി ഷംനാ കാസിമിന്‍റെ മാതാവും പരാതിക്കാരിയുമായ റൗളാബി. സ്ത്രീകൾ ഉൾപ്പടെയുള്ളവർ പ്രതിസ്ഥാനത്ത് ഉണ്ട്. കോഴിക്കോട് അറിയപ്പെടുന്ന തറവാട്ടുകാരാണെന്ന് പരിചയപ്പെടുത്തിയാണ് വരന്‍റെ പിതാവ് എന്നു പറഞ്ഞ് ഒരാൾ ഫോണിൽ ബന്ധപ്പെട്ടതെന്നും മകൾ ഷംനയെ ഇവർ വിവാഹാലോചന നടത്തിയെന്നും റൗളാബി ഇടിവി ഭാരതിനോട് പറഞ്ഞു. വരന്‍റെ മാതാവ് എന്ന പേരിൽ ഒരു സ്ത്രീയും സംസാരിച്ചിരുന്നു. പിന്നീട്, പല തവണ ഫോൺ വിളിച്ച് അവർ തങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചു. ഇതിനു ശേഷം, വിവാഹാലോചനയുമായി നേരിട്ട് വീട്ടിൽ വരുമെന്ന് അറിയിച്ചിരുന്നെന്നും നിശ്ചയിച്ച തിയതി അവർ വന്നില്ലെന്നും ഷംനാ കാസിമിന്‍റെ അമ്മ വിവരിച്ചു. ഒരു ബന്ധു മരിച്ചതാണ് ഇതിന് അവർ നൽകിയ വിശദീകരണം.

വരന്‍റെ മാതാവ് എന്ന പേരിൽ ബന്ധപ്പെട്ട സ്‌ത്രീയടക്കം കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്ന് ഷംനാ കാസിമിന്‍റെ അമ്മ

കാസർകോടുകാരനായ ടിക് ടോക്ക് താരത്തിന്‍റെ ഫോട്ടോയാണ് വരനെന്നു പറഞ്ഞ് പരിചയപ്പെടുത്തിയത്. ഈ പേരിൽ ഒരാൾ ഫോണിൽ ബന്ധപ്പെട്ടു. പിന്നീട്, വിവാഹാലോചനയുമായി അഞ്ചു പേർ നേരിട്ട് വീട്ടിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. അന്നു തന്നെ അവരെ വിളിച്ച് കാര്യം സംസാരിച്ചിരുന്നു. തട്ടിപ്പ് തങ്ങൾക്ക് മനസിലായെന്ന് അവർ തിരിച്ചറിഞ്ഞതോടെ മകളെ വിളിച്ചു പണം ആവശ്യപ്പെടുകയായിരുന്നു എന്നും ഷംനയുടെ അമ്മ വ്യക്തമാക്കി. ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, മകളുടെ സുരക്ഷ പരിഗണിച്ച്, തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ പൊലീസിൽ പരാതി നൽകിയതെന്നും അവർ പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് പരാതി സമർപ്പിച്ചതെന്നും നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്‌തരാണെന്നും നടിയുടെ അമ്മ റൗളാബി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.