പ്രമേയത്തിന്‍റെ മികവിലും അഭിനേതാക്കളുടെ അസാധാരണ പ്രകടനത്തിലും നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ 'മൂത്തോൻ' സിനിമക്ക് വീണ്ടും അന്താരാഷ്‌ട്ര അംഗീകാരം. കഴിഞ്ഞ വർഷം സെപ്‌തംബറിൽ റിലീസിനെത്തിയ മലയാള ചലച്ചിത്രം സിന്‍സിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. മികച്ച സഹനടന്‍, മികച്ച ബാലതാരം, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങളാണ് മൂത്തോൻ കരസ്ഥമാക്കിയത്. നിവിൻ പോളി, റോഷൻ മാത്യു, ദിലീഷ് പോത്തൻ, സഞ്ജന ദിപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത ചിത്രമാണ് മൂത്തോൻ.
-
Thank you Cincinnati! @IFFCincy ❤️@NivinOfficial @geetumohandas #rajeevravi #moothon ❤️ https://t.co/XgJiz1URxW
— Shashank Arora (@ShashankSArora) November 20, 2020 " class="align-text-top noRightClick twitterSection" data="
">Thank you Cincinnati! @IFFCincy ❤️@NivinOfficial @geetumohandas #rajeevravi #moothon ❤️ https://t.co/XgJiz1URxW
— Shashank Arora (@ShashankSArora) November 20, 2020Thank you Cincinnati! @IFFCincy ❤️@NivinOfficial @geetumohandas #rajeevravi #moothon ❤️ https://t.co/XgJiz1URxW
— Shashank Arora (@ShashankSArora) November 20, 2020
അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്തിലെ സിന്‍സിനാറ്റി എന്ന നഗരത്തിൽ വച്ചാണ് എല്ലാ വർഷവും ചലച്ചിത്രമേള സംഘടിപ്പിക്കാറുള്ളത്. സിന്‍സിനാറ്റി ചലച്ചിത്രമേളയിൽ മികച്ച സഹനടനായി ശശാങ്ക് അറോറയെയും മികച്ച ബാലതാരമായി സഞ്ജന ദിപുവിനെയും തെരഞ്ഞടുത്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സംവിധായിക ഗീതു മോഹന്‍ദാസ് സ്വന്തമാക്കി. സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ശശാങ്ക് അറോറ സലീം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. സിനിമയിൽ നിവിൻ പോളി അവതരിപ്പിച്ച അക്‌ബറിന്‍റെ സഹോദരി മുല്ലയുടെ വേഷമാണ് സഞ്ജന ചെയ്‌തത്. നേരത്തെ, ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉൾപ്പടെ നിരവധി ചലച്ചിത്രമേളകളിൽ മൂത്തോൻ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട്.