വലിയൊരു ഫാന്‍ ഫോളോയിങ് ഉള്ള സെലിബ്രിറ്റികളില്‍ ഒരാളാണ് നടി പ്രിയ വാര്യര്‍. 'മാണിക്യ മലരായ പൂവേ' എന്ന ഒറ്റ ഗാനത്തിലൂടെ വന്‍കരകള്‍ക്ക് അപ്പുറത്ത് നിന്നുവരെ പ്രിയ ഫാന്‍സിനെ സമ്പാദിച്ചിരുന്നു. മലയാളം കടന്ന് കന്നടത്തിലും തെലുങ്കിലും അഭിനയിച്ച് കഴിഞ്ഞു താരം. ബോളിവുഡില്‍ പ്രിയ നായികയായ ആദ്യ ചിത്രം ശ്രീദേവി ബംഗ്ലാവ് റിലീസിന് തയ്യാറെടുക്കുകയാണ്. നടിയെന്നതിന് പുറമെ നല്ലൊരു മോഡല്‍ കൂടിയായ പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
ബോളിവുഡ് നടിമാരോട് കിടപിടിക്കുന്ന അൾട്രാഗ്ലാമർ ഗെറ്റപ്പിലാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള നിറത്തില്‍ ഫിഷ് കട്ട് ഗൗണിന്‍റെ രൂപസാദൃശ്യമുള്ള നീളന്‍ വസ്ത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് പ്രിയയുള്ളത്. അസാനിയ നസ്രിനാണ് പ്രിയയുടെ സ്റ്റൈലിസ്റ്റും ഡ്രസ് ഡിസൈനറും. വഫാറയാണ് പ്രിയയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. മേക്കപ്പ് സാംസൺ ലേ. ശ്രീദേവി ബംഗ്ലാവില്‍ ഒരു നടിയുടെ വേഷത്തിലാണ് പ്രിയയെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="
">