സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പിറന്നാള്‍ ദിനത്തില്‍ സഹായം കൈമാറി നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ മുഖേനയാണ് താരം സഹായം നല്‍കിയത്. ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് മോഹന്‍ലാല്‍ നല്‍കിയത്. ജന്മദിനാശംസ നേരുന്നതിന് ഫോണില്‍ വിളിച്ചപ്പോള്‍ മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും വ്യക്‌തമാക്കിയിരുന്നു.
വിവിധ ആശുപത്രികളിലേക്ക് 200ല്‍ അധികം ഓക്‌സിജന്‍ കിടക്കകള്‍, വെന്‍റിലേറ്റര്‍ സംവിധാനത്തോടെയുള്ള 10 ഐസിയു കിടക്കകള്‍, കൊണ്ടുനടക്കാവുന്ന എക്‌സ്‌റേ മെഷീനുകള്‍ എന്നിവയാണ് മോഹന്‍ലാല്‍ നല്‍കിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും കേരള സര്‍ക്കാരിന്‍റെ ആരോഗ്യസുരക്ഷ പദ്ധതിയുടെയും പരിധിയില്‍ വരുന്ന ആശുപത്രികള്‍ക്കാണ് ഇത് നല്‍കിയത്. കൂടാതെ കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനുള്ള പിന്തുണയും മോഹന്‍ലാല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണും നീട്ടി. ഈ മാസം 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. പുതുതായി 29,673 പേർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ 142 മരണങ്ങളാണ് കൊവിഡ് മൂലം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്.
Also read: ലാലേട്ടനൊരു കൊച്ചു സമ്മാനം; നടന വിസ്‌മയത്തിന്‍റെ 100 ചിത്രങ്ങൾ വരച്ച് വൈഷ്ണവ്