ETV Bharat / sitara

മോഹൻലാലിന്‍റെ ബിഗ് ബജറ്റ് സിനിമയിൽ അശ്വിൻ കുമാർ പ്രധാന വേഷത്തിൽ - mohanlal b.unnikrishnan movies

ധ്രുവങ്ങൾ പതിനാറ്, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നിവയാണ് ഇതിന് മുമ്പ് വലിയ വിജയം നേടിയ അശ്വിന്‍ കുമാര്‍ ചിത്രങ്ങള്‍. 18 കോടി ബജറ്റിലാണ് ബി. ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.

Mohanlal upcoming big budget film actor Ashwin Kumar lead role  നടന്‍ അശ്വിന്‍ കുമാര്‍  മോഹന്‍ലാല്‍ ബിഗ് ബജറ്റ് സിനിമകള്‍  അശ്വിന്‍ കുമാര്‍ സിനിമകള്‍  മോഹൻലാല്‍ ബി.ഉണ്ണികൃഷ്ണന്‍  mohanlal b.unnikrishnan movies  actor Ashwin Kumar movie news
മോഹൻലാലിന്‍റെ ബിഗ് ബജറ്റ് സിനിമയിൽ അശ്വിൻ കുമാർ പ്രധാന വേഷത്തിൽ
author img

By

Published : Oct 28, 2020, 3:34 PM IST

എറണാകുളം: ബി. ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് സിനിമയിൽ യുവനടന്‍ അശ്വിൻ കുമാറും പ്രധാന വേഷത്തിലെത്തും. ധ്രുവങ്ങൾ പതിനാറ്, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ സിനിമകളിലൂടെ മലയാളിക്ക് സുപരിചിതനായ നടനാണ് അശ്വിൻ കുമാർ. ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ എന്ന സിനിമയിലും അശ്വിന്‍ അഭിനയിച്ചിട്ടുണ്ട്‌. സിനിമയിൽ അശ്വിൻ കുമാറിനെ കൂടാതെ ശ്രദ്ധ ശ്രീനാഥ്‌, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ എന്നിവരും അഭിനയിക്കുന്നുണ്ട്. നവംബർ 16ന് ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ തിരക്കഥ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണയാണ്.

പുലിമുരുകൻ, മധുര രാജ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ് ഉദയകൃഷ്ണ. 18 കോടി ബജറ്റിലാണ് ഈ ചിത്രം നിർമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുള്ള 60 ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂളാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. 2021 ഓണത്തിന് സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം. നടി ശ്രദ്ധ ശ്രീനാഥ്‌ റവന്യു വകുപ്പ് ഉദ്യോഗസ്ഥയുടെ കഥാപാത്രത്തിലാകും എത്തുക. 30 ലക്ഷം രൂപയാണ് കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങൾക്കും പരിശോധനകൾക്കുമായി ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.