ആറാട്ടിനായി ഒരല്‍പ്പം കൂടി കാക്കാം... ഉറപ്പു നല്‍കി ഉണ്ണികൃഷ്‌ണ്‍പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ബി.ഉണ്ണികൃഷ്‌ണന്‍ ചിത്രമാണ് ആറാട്ട്. സിനിമാ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊവിഡ് മഹാമാരിയില്‍ തിയേറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ പല ചിത്രങ്ങളുടെയും റിലീസ് സംബന്ധിച്ചുള്ള ആശങ്കകള്‍ നിലനിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍റെ വെളിപ്പെടുത്തല്‍.
കാത്തിരിപ്പിനൊടുവില്‍ ആറാട്ട് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയാണ്. അതും തിയേറ്ററുകളില്‍.. ഇക്കാര്യം സംവിധായകന്‍ തന്നെ ഉറപ്പിച്ച് പറയുകയാണ്. തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ആവേശത്തോടെ കാണാന്‍ കഴിയുന്ന എന്‍റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും ആറാട്ട് എന്നാണ് ബി.ഉണ്ണികൃഷ്‌ണന്‍ പറയുന്നത്. ഫെബ്രുവരി 10നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ഉപയോഗിക്കുന്ന കറുത്ത ബന്‍സ് കാറും ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. 2255 ആണ് കാറിന്‍റെ നമ്പര്‍. 'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255' എന്ന രാജാവിന്‍റെ മകനിലെ ഡയലോഗ് ഓര്‍മ്മിപ്പിക്കുന്നതാണ് കാറിന്‍റെ നമ്പര്‍.
മികച്ച ആക്ഷന്‍ രംഗങ്ങളുള്ള ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായികയായെത്തുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, സിദ്ദിഖ്, സായ്‌കുമാര്‍, വിജയരാഘവന്‍, നന്ദു, ഷീല, മാളവിക, സ്വാസിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിജയ് ഉലകനാഥ് ഛായാഗ്രഹണവും ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. രാഹുല്‍ രാജ് ആണ് സംഗീതം. സ്‌റ്റെഫി സേവ്യര്‍ ആണ് വസ്‌ത്രാലങ്കാരം.
Also Read:രജനീകാന്ത് ആശുപത്രിയില്‍; ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍