മലയാളത്തിന്‍റെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ തെന്നിന്ത്യയുടെ മുഴുവൻ സ്റ്റൈലിഷ് യൂത്ത് താരമാണ്. കൂടാതെ, കർവാൻ, സോയ ഫാക്‌ടര്‍ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിനും സുപരിചിതനാണ്. ബുധനാഴ്‌ച ദുൽഖറിന്‍റെ ജന്മദിനത്തില്‍ പല ഭാഷകളിൽ നിന്നുമായി നിരവധി ആശംസകളാണ് എത്തുന്നത്.
എന്നാൽ ദുൽഖർ സൽമാൻ വളരെ സ്‌പെഷ്യലായ ഒരു വ്യക്തിയാണെന്ന് കുറിച്ചുകൊണ്ടുള്ള അതിസവിശേഷമായ ഒരു പിറന്നാൾ ആശംസയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ആശംസ കുറിച്ചിരിക്കുന്നത് മറ്റാരുമല്ല, മലയാളത്തിന്‍റെ ബിഗ് എമ്മുകളിൽ ഒരാളായ മോഹൻലാലാണ്. 'വളരെ സ്‌പെഷ്യലായ വ്യക്തി, ദുൽഖർ സൽമാന് വളരെ സ്‌പെഷ്യലായ പിറന്നാൾ ആശംസ. ഈ ലോകത്തെ എല്ലാ സന്തോഷങ്ങളുമായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,' എന്ന് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
More Read: പ്രിയപ്പെട്ട ചാലുവിന് പിറന്നാൾ ആശംസയുമായി പൃഥ്വിയും പ്രണവും നസ്രിയയും
ഒപ്പം, രാജകുമാരനെപ്പോലുള്ള ദുൽഖറിന്‍റെ സ്റ്റൈലിഷ് ചിത്രവും മോഹൻലാൽ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഇത്രയും സവിശേഷമായ പിറന്നാൾ ആശംസയ്ക്ക് നന്ദി, നന്ദി,' എന്നാണ് ദുൽഖർ പ്രതികരിച്ചത്. ലവ് ഇമോജികളും ലൈക്കുകളുമായി ആരാധകരും സൂപ്പർതാരത്തിന്‍റെ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.