ETV Bharat / sitara

'വലിയ അവകാശവാദമങ്ങള്‍ ഒന്നുമില്ല... നന്ദി!' ഫേസ്‌ബുക്ക്‌ ലൈവില്‍ മോഹന്‍ലാല്‍

author img

By

Published : Feb 19, 2022, 10:58 AM IST

'ആറാട്ട്‌' സ്വീകരിച്ച പ്രേക്ഷകര്‍ക്ക്‌ നന്ദി പറഞ്ഞ്‌ മോഹന്‍ലാല്‍. ഫേസ്‌ബുക്ക്‌ ലൈവിലൂടെയാണ്‌ നന്ദിയുമായി താരം എത്തിയിരിക്കുന്നത്‌.

Mohanlal says thanks to fans  ഫേസ്‌ബുക്ക്‌ ലൈവില്‍ മോഹന്‍ലാല്‍  'ആറാട്ട്‌' സ്വീകരിച്ച പ്രേക്ഷകര്‍ക്ക്‌ നന്ദി പറഞ്ഞ്‌ മോഹന്‍ലാല്‍  Mohanlal facebook live  Aaraattu screening
'വലിയ അവകാശവാദമങ്ങള്‍ ഒന്നുമില്ല... നന്ദി!' ഫേസ്‌ബുക്ക്‌ ലൈവില്‍ മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത 'ആറാട്ട്‌' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്‌. 'ആറാട്ട്‌' സ്വീകരിച്ച പ്രേക്ഷകര്‍ക്ക്‌ നന്ദി പറഞ്ഞ്‌ രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്‌ബുക്ക്‌ ലൈവിലൂടെയാണ്‌ നന്ദിയുമായി താരം എത്തിയിരിക്കുന്നത്‌.

വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയിരിക്കുന്ന എന്‍റര്‍ടെയ്‌നര്‍ ചിത്രമാണ് 'ആറാട്ട്‌' എന്നും മികച്ച റിപ്പോര്‍ട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നതെന്നും താരം പറഞ്ഞു. എല്ലാവര്‍ക്കും ഇഷ്‌ടപ്പെടുന്ന സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു. ബി.ഉണ്ണികൃഷ്‌ണന്‍റെ വളരെ വ്യത്യസ്‌തമായ ഒരു എന്‍റര്‍ടെയ്‌നര്‍ ആണെന്നും താരം പറഞ്ഞു. എ.ആര്‍.റഹ്മാനോടും അദ്ദേഹം തന്‍റെ നന്ദി രേഖപ്പെടുത്താന്‍ മറന്നില്ല.

Mohanlal facebook live: 'ആറാട്ട് എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അണ്‍റിയലിസ്‌റ്റിക്‌ എന്‍റര്‍ടെയ്‌നര്‍‍ എന്നാണ് ആ സിനിമയെ കുറിച്ച് നമ്മള്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്‌ടപ്പെടുന്ന ഒരു സിനിമ. ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി.

  • " class="align-text-top noRightClick twitterSection" data="">

കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയേറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്‌ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്‌ടപ്പെടുന്ന നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്. എ ആര്‍ റഹ്‍മാനോട് വളരെയധികം നന്ദി പറയുന്നു.

കൊവിഡ് ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്‌തത്‌. പക്ഷേ ഈശ്വരകൃപ കൊണ്ട് എല്ലാം ഭം​ഗിയായി. ആ സിനിമ തിയേറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്‌ണന്‍ ചെയ്‌ത വളരെ വ്യത്യസ്‌തമായ ഒരു എന്‍റര്‍ടെയ്‌നര്‍ ആണിത്. ആറാട്ട് എല്ലാവര്‍ക്കും ഇഷ്‌ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം. സിനിമയുടെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ നന്ദി. കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരും.' -മോഹന്‍ലാല്‍ പറഞ്ഞു.

ഒരിടവേളയ്‌ക്ക്‌ ശേഷം മോഹന്‍ലാല്‍ മാസ്‌ ലുക്കിലെത്തിയ ചിത്രമാണ് 'ആറാട്ട്‌'. നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ 'ആറാട്ടി'ന്‍റെ റിലീസ്‌ ആഘോഷമാക്കാന്‍ സിനിമാസ്വാദകരും ആരാധകരും മറന്നില്ല. 'ആറാട്ട്‌' ആദ്യ ഷോയ്‌ക്ക്‌ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്‌.

Aaraattu screening: ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് 'ആറാട്ട്‌' പ്രദര്‍ശനത്തിനെത്തിയത്‌. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നടക്കുന്നത്‌.

Also Read: നടന്‍ പ്രേംകുമാര്‍ കേരള ചലച്ചിത്ര അക്കാദമി വൈസ്‌ ചെയര്‍മാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.