Happy Birthday Aju Varghese: പിറന്നാള്‍ നിറവില്‍ അജു വര്‍ഗീസ്. അജു വര്‍ഗീസിന് ഇന്ന് 37ാം ജന്മദിനമാണ്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നെത്തിയിരിക്കുന്നത്.
Mohanlal's birthday wishes to Aju Varghese: അജുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഹൃദയ'ത്തിന്‍റെ സ്‌പെഷ്യല്‍ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് അജുവിന് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 'ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍'-എന്നാണ് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
Unni Mukundan's birthday wishes to Aju Varghese: ഉണ്ണി മുകുന്ദനും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 'പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട ബ്രോസ്'-എന്ന് ഉണ്ണിമുകുന്ദനും കുറിച്ചു. ഉണ്ണി മുകുന്ദന്‍റെ ഏറ്റവും പുതിയ സിനിമയായ 'മേപ്പടിയാനി'ലെ അജുവിന്‍റെ വേഷം വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
- " class="align-text-top noRightClick twitterSection" data="">
പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയം', ഉണ്ണി മുകുന്ദന്‍ ചിത്രം 'മേപ്പടിയാന്‍' എന്നിവയാണ് ഈ മാസം വരാനിരിക്കുന്ന അജുവിന്‍റെ ചിത്രങ്ങള്‍.
Aju Varghese film career: 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്' (2010) എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ താരമാണ് അജു വര്‍ഗീസ്. 21 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ 100 ഓളം സിനിമകളില്‍ അജു വേഷമിട്ടു. ധ്യാന്‍ ശ്രീനിവാസന്‍, നിര്‍മാതാവ് വൈശാഖ് സുബ്രഹ്മണ്യന്‍ എന്നിവരുമായി ചേര്‍ന്ന് ഫണ്‍ടാസ്‌റ്റിക് ഫിലിംസ് എന്ന പേരില്‍ സ്വന്തമായൊരു പ്രൊഡക്ഷന്‍ കമ്പനിയും അജുവിനുണ്ട്.
Aju Varghese personal life: വര്‍ഗീസ് പി.കെ - സെലീന്‍ സൂസന്‍ ദമ്പതികളുടെ മകനായി 1985 ജനുവരി 11ന് തിരുവല്ലയിലാണ് അജുവിന്‍റെ ജനനം. 2014 ഫെബ്രുവരി 24നായിരുന്നു അജുവിന്‍റെ വിവാഹം. രണ്ട് ഇരട്ടക്കുട്ടികളാണ് അജുവിന്. 2014 ഒക്‌ടോബര്‍ 28ന് ജ്വാനയും ഇവാനും പിറന്നപ്പോള്‍ 2016 സെപ്‌റ്റംബര്‍ 30ന് ജേക്കും ലൂക്കും പിറന്നു.
Also Read: Pushpa on prime in Hindi: 'പുഷ്‌പ' ഹിന്ദി പതിപ്പും ഒടിടിയില്‍...