Mohanlal remembering KPAC Lalitha: മുതിര്‍ന്ന നടി കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍. നടിയുടെ മരണത്തെ കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാകുന്നില്ലെന്നാണ് മോഹന്‍ലാലിന്‍റെ പ്രതികരണം. കെപിഎസി ലളിതയുടെ മരണത്തില്‍ ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി ഫേസ്‌ബുക്കിലെത്തിയിരിക്കുകയാണ് താരം.
പകരം വയ്‌ക്കാനില്ലാത്ത പ്രതിഭയുടെ ഈ വേര്‍പാട് മലയാളിക്കും മലയാള സിനിമയ്‌ക്കും തീരാനഷ്‌ടമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സിനിമയിലും ജീവിതത്തിലും ചേച്ചി അഭിനയിക്കുകയായിരുന്നില്ലെന്നും മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. അമ്മയായും സഹോദരിയായും സ്നേഹം നിറഞ്ഞ ബന്ധുവായും കുടുംബത്തിലെ ഒരാളെപോലെ ഓരോ പ്രേക്ഷകന്‍റെ ഹൃദയത്തിലും തന്‍റെ പ്രിയപ്പെട്ട ലളിതച്ചേച്ചി നിറഞ്ഞുനിന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
Mohanlal Facebook post about KPAC Lalitha: 'ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകന്‍റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞു നിന്ന എന്‍റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും.
പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍, കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ല. പകരം വക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേര്‍പാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്‌ടം തന്നെയാണ്. പ്രണാമം ചേച്ചീ. -മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.