കൊവിഡ് മൂലം റിലീസ് പ്രതിസന്ധിയിലായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മാതാക്കള്‍. മാര്‍ച്ച് 26ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് ആശിര്‍വാദ് സിനിമാസ് സോഷ്യല്‍മീഡിയകള്‍ വഴി അറിയിച്ചു. 2020ല്‍ റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. ജനുവരി അഞ്ച് മുതല്‍ കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നല്‍കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പകുതി ടിക്കറ്റുകളില്‍ മാത്രം ആളുകളെ പ്രവേശിപ്പിച്ച് പ്രദര്‍ശനം നടത്താനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് വലിയ കുറവില്ലാത്തതിനാല്‍ മരക്കാറിന്‍റെ തീയേറ്റര്‍ അനുഭവം നഷ്ടമാകുമോ എന്ന് സിനിമാപ്രേമികള്‍ ഭയന്നിരുന്നു. നിരവധി സിനിമകള്‍ കൊവിഡ് കാലത്ത് ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയപ്പോഴും എത്ര വൈകിയാലും മരക്കാര്‍ തിയേറ്ററിലെ റിലീസ് ചെയ്യൂവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
-
Marakkar - Arabikadalinte Simham Releasing On 2021 March 26...!! #Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas
Posted by Aashirvad Cinemas on Friday, January 1, 2021