മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങിയ സിനിമയും മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഈ വര്‍ഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും. നടന്‍ മോഹന്‍ലാലും ചിത്രത്തിന്‍റെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരുമാണ് ചിത്രത്തിന്‍റെ പുതുക്കിയ റിലീസ് തിയ്യതി പുറത്തുവിട്ടത്.
2020ല്‍ തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന സിനിമയായിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. കൊവിഡും ലോക്ക് ഡൗണുമാണ് റിലീസ് പലതവണ മാറ്റിവെക്കാന്‍ കാരണമായത്.
മോഹന്‍ലാലിന്‍റെ വാക്കുകള്‍
'സ്നേഹത്തോടെ... നിറഞ്ഞ മനസോടെ പ്രതീക്ഷിക്കുകയാണ്... ഈ വരുന്ന ഓഗസ്റ്റ് 12ന് ഓണം റിലീസായി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്. അതിന് നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു. സിനിമയുടെ പുത്തന്‍ പോസ്റ്ററും റിലീസ് തിയ്യതിയും പങ്കുവെച്ച് മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണുള്ളത്.
Also read: 'കണ്ണില്‍ എന്‍റെ കണ്ണെറിഞ്ഞ് കാണണം', ഒഴുകുന്ന വരികള്‍, അതിനൊത്ത ഈണം
മോഹൻലാലിന്‍റെ ചെറുപ്പകാലം മകൻ പ്രണവ് മോഹൻലാലാണ് അവതരിപ്പിക്കുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഒന്നാമൻ ചിത്രത്തിൽ പ്രണവായിരുന്നു മോഹൻലാലിന്‍റെ ബാല്യകാലം അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
Also read: അത്ഭുതമായിരുന്നു അയാള്‍... സച്ചിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്...