ETV Bharat / sitara

മുണ്ടും ഷര്‍ട്ടും ധരിച്ച് 'നെയ്യാറ്റിന്‍കര ഗോപനായി' ലാലേട്ടന്‍ - arattu movie mohanlal look

മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ബി.ഉണ്ണികൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്

mohanlal movie arattu latest poster out now, ആറാട്ട് സിനിമ വാര്‍ത്തകള്‍, മോഹന്‍ലാല്‍ ആറാട്ട്, മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന്‍ വാര്‍ത്തകള്‍, ലാലേട്ടന്‍ arattu latest poster, arattu movie mohanlal look, mohanlal b.unnikrishnan aarattu poster
ആറാട്ട് സിനിമ
author img

By

Published : Jan 9, 2021, 2:16 PM IST

മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്‍റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ലുക്ക് തന്നെയാണ് പോസ്റ്ററിന്‍റെ ഹൈലൈറ്റ്. കറുത്ത ബോര്‍ഡറുള്ള മുണ്ടും കറുത്ത ലോങ് ഷര്‍ട്ടും ധരിച്ച് രാജകീയമായി ഇരിക്കുന്ന ലാലേട്ടന്‍റെ ഫോട്ടോ കാണുമ്പോള്‍ ആര്‍ക്കും ആറാം തമ്പുരാന്‍ ചിത്രത്തിലെ ജഗന്നാഥനെ ഓര്‍മവരും. ഷൂട്ടിങ് പുരോഗമിക്കുന്നുവെന്ന് അറിയിച്ചുള്ളതാണ് പുതിയ പോസ്റ്റര്‍. മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ബി.ഉണ്ണികൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. ചിത്രം ബിഗ് ബജറ്റ് ചിത്രമാണെന്നും അതിനാല്‍ തന്നെ തിയേറ്ററിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നതെന്നും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും തിരാക്കഥാകൃത്ത് ഉദയകൃഷ്ണനും പറഞ്ഞിരുന്നു. സിനിമയിലേതായി നേരത്തെ പുറത്തിറങ്ങിയ ഫോട്ടോകളും ശ്രദ്ധ നേടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.