Aaraattu theme song: മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ടി'ന്‍റെ തീം സോംഗ് പുറത്തിറങ്ങി. മാസ് ലുക്കിലാണ് തീം സോംഗില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. പഞ്ച് വരികളും മികച്ച സംഗീതവും കൊണ്ട് സമ്പന്നമാണ് തീം സോംഗ്.
ഫെജോയുടെയും ബി.കെ ഹരിനാരായണന്‍റെയും പഞ്ച് വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. എ.ജി ശ്രീകുമാറും ഫെജോയും ചേര്‍ന്നാണ് ഗാനാലാപനം.
- " class="align-text-top noRightClick twitterSection" data="">
Aaraattu release: ഫെബ്രുവരി 18നാണ് 'ആറാട്ട്' തിയേറ്ററുകളിലെത്തുക. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് പലതവണ നീട്ടി വയ്‌ക്കുകയായിരുന്നു. മോഹന്‍ലാലിന്‍റെ മാസ് ചിത്രമെന്ന പ്രതീക്ഷയിലാണ് ആരാധകരും തിയേറ്റര്‍ ഉടമകളും.
കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.
Mohanlal heroine in Aaraattu: ശ്രദ്ധ ശീനാഥാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായെത്തുന്നത്. ഐ.എ.എസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ ശ്രദ്ധയ്‌ക്ക്. 'കെജിഎഫി'ല്‍ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ രാമചന്ദ്ര രാജുവും 'ആറാട്ടി'ല്‍ സുപ്രധാന വേഷത്തിലെത്തും.
Aaraattu cast and crew: നെടുമുടി വേണു, ഇന്ദ്രന്‍സ്, സിദ്ദിഖ്, സായികുമാര്‍, വിജയരാഘവന്‍, നന്ദു, ജോണി ആന്‍റണി, കോട്ടയം രമേഷ്, കൊച്ചു പ്രേമന്‍, ശിവാജി ഗുരുവായൂര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നേഹ സക്‌സീന, രചന നാരായണന്‍കുട്ടി, സ്വാസ്വിക, മാളവിക മേനോന്‍, സീത, അശ്വിന്‍, അനൂപ് ഡേവിസ്, ലുക്‌മാന്‍, പ്രഭാകര്‍ തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
'ആറാട്ടി'ന്‍റെ രചന നിര്‍വഹിക്കുന്നതും സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണനാണ്. ഉദയകൃഷ്‌ണ ആണ് തിരക്കഥ. പുലിമുരുകന് ശേഷം ഉദയകൃഷ്‌ണയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിജയ് ഉലകനാഥ് ഛായാഗ്രഹണവും ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും നിര്‍വഹിക്കും. രാഹുല്‍ രാജ് ആണ് സംഗീതം. സ്‌റ്റെഫി സേവ്യര്‍ ആണ് വസ്‌ത്രാലങ്കാരം. ആര്‍.ഡി ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയോറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം.ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മാണം.
Also Read:സംഗീത സംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു; ഹിറ്റുകള്‍ സമ്മാനിച്ച പ്രതിഭ