Aaraattu release date announced : മോഹന്‍ലാല്‍-ബി.ഉണ്ണികൃഷ്‌ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ആറാട്ടി'ന്‍റെ റിലീസ് തീയതി പുറത്ത്. ഫെബ്രുവരി 18നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ പലകുറി മാറ്റിവയ്‌ക്കുകയായിരുന്നു.
'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം. കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമാകും 'ആറാട്ട്' എന്നാണ് റിപ്പോര്‍ട്ടുകള്‍.
- " class="align-text-top noRightClick twitterSection" data="">
ശ്രദ്ധ ശ്രീനാഥ് ആണ് നായികയായെത്തുന്നത്. ഒരു ഐ.എ.എസ് ഓഫിസറുടെ വേഷമാണ് ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥിന്. നെടുമുടി വേണു, സിദ്ദിഖ്, സായ് കുമാര്‍, വിജയ രാഘവന്‍, മാളവിക മേനോന്‍, നേഹ സക്‌സേന, സ്വാസിക തുടങ്ങി വന്‍ താരനിരയാണ് 'ആറാട്ടി'ല്‍ അണിനിരക്കുന്നത്.
Aaraattu cast and crew : ഉദയകൃഷ്‌ണന്‍റേതാണ് തിരക്കഥയും സംഭാഷണവും. 'പുലിമുരുകന്' ശേഷം ഉദയകൃഷ്‌ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ആര്‍.ഡി ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ചേഴ്‌സും എം.പി.എം.ഗ്രൂപ്പും ചേര്‍ന്നാണ് 'ആറാട്ടി'ന്‍റെ നിര്‍മാണം.
വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം. എ.ആര്‍.റഹ്മാന്‍ ആണ് സംഗീതം. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കും. ബി.കെ. ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. സംഗീത മാന്ത്രികന്‍ എ.ആര്‍.റഹ്മാനും ഈ ചിത്രത്തിന്‍റെ ഭാഗമാണ്. 'വില്ലന്‍' എന്ന സിനിമയ്‌ക്ക് ശേഷം ഉണ്ണികൃഷ്‌ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ആറാട്ട്'.
Also Read: 14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അമലും ; ഭീഷ്‌മപര്‍വ്വം റിലീസിന്