ETV Bharat / sitara

കൈയ്യബദ്ധമോ...? ദൃശ്യം 2 ട്രെയിലര്‍ പറഞ്ഞതിലും നേരത്തെ പുറത്തുവിട്ട് ആമസോണ്‍ പ്രൈം

സിനിമ ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ സ്ട്രീം ചെയ്‌ത് തുടങ്ങും. ആകാംഷയുണര്‍ത്തുന്ന ട്രെയിലര്‍ കണ്ടതോടെ സിനിമാ പ്രേമികള്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്

author img

By

Published : Feb 6, 2021, 5:05 PM IST

Malayalam movie Drishyam 2 Official Trailer out now  Malayalam movie Drishyam 2 Official Trailer  Drishyam 2 Official Trailer out now  Drishyam 2 Official Trailer  Mohanlal Jeethu Joseph Malayalam movie Drishyam 2  ദൃശ്യം 2 ട്രെയിലര്‍  ദൃശ്യം 2 ട്രെയിലര്‍ വാര്‍ത്തകള്‍  ദൃശ്യം 2 ആമസോണ്‍ പ്രൈെം  ആമസോണ്‍ പ്രൈം വാര്‍ത്തകള്‍
കൈയ്യബദ്ധമോ...? ദൃശ്യം 2 ട്രെയിലര്‍ പറഞ്ഞതിലും നേരത്തെ പുറത്തുവിട്ട് ആമസോണ്‍ പ്രൈം

ബോക്‌സ് ഓഫീസ് ഹിറ്റായിരുന്ന മോഹന്‍ലാല്‍ ത്രില്ലര്‍ സിനിമ ദൃശ്യം 2വിന്‍റെ ട്രെയിലര്‍ ഫെബ്രുവരി 8ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പറഞ്ഞതിലും നേരത്തെ ട്രെയിലര്‍ റിലീസ് ചെയ്‌തിരിക്കുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം. അബദ്ധത്തില്‍ ട്രെയിലര്‍ പുറത്തുവിട്ടതാണെന്നാണ് റിപ്പോര്‍ട്ട്. സിനിമ ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ സ്ട്രീം ചെയ്‌ത് തുടങ്ങും. ആകാംഷയുണര്‍ത്തുന്ന ട്രെയിലര്‍ കണ്ടതോടെ സിനിമാ പ്രേമികള്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്.

രണ്ടാം ഭാഗത്തില്‍ കേബില്‍ ടിവി ഓപ്പറേറ്ററില്‍ നിന്നും മാറി തിയേറ്റര്‍ ഉടമയും പ്രൊഡ്യൂസറുമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജുകുട്ടി എന്ന കഥാപാത്രം. വരുണിന്‍റെ തിരോധാനം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജോര്‍ജുകുട്ടിയുടെ കുടുംബത്ത വിടാതെ പിന്തുടരുന്നതും നാട്ടുകാരിലടക്കം ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും മേല്‍ സംശയം ജനിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് രണ്ടാം ഭാഗം പറയുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പുതുവത്സര ദിനത്തിലായിരുന്നു പ്രേക്ഷകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ദൃശ്യം 2വിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളെ കൂടാതെ മുരളി ഗോപി അടക്കം ഒട്ടനവധി താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ദൃശ്യം രണ്ടിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.