സിനിമകളില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും ഒരു സംവിധായകന്‍റെ തൊപ്പയണിഞ്ഞിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരം നടന വിസ്‌മയം മോഹന്‍ലാല്‍. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുമ്പോള്‍ ചിത്രത്തിന്‍റെ ഛായാഗ്രഹകനും കലാസംവിധായകനുമൊപ്പമുള്ള മോഹന്‍ലാലിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്. ലാലേട്ടന്‍റെ സംവിധായകന്‍ ഗെറ്റപ്പ് ആരാധകര്‍ക്ക് നന്നേ ബോധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രേക്ഷകര്‍ക്കിടിയില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. ബറോസിന്‍റെ കല സംവിധായകന്‍ സന്തോഷ് രാമനും, ഛായാഗ്രാഹകന്‍ സന്തോഷ് ശിവനുമാണ് മോഹന്‍ലാലിനൊപ്പം ഫോട്ടോയില്‍ ഉള്ളത്. മാര്‍ച്ച് അവസാനത്തോടെ ബറോസിന്‍റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബറോസ് ഒരു പിരീഡ് ചിത്രമായിരിക്കുമെന്നും ചിത്രത്തിലെ അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്ത് നിന്നുള്ളവരായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും എത്തിച്ച വാസ്‌കോഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്ക് മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്‍റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.
ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.